കേരളം സഹിഷ്ണുതയുെട സംസ്ഥാനം -മർകസ് സമ്മേളനം കോഴിക്കോട്: കേരളത്തില്‍ മുസ്‌ലിംകള്‍ അരക്ഷിതരാണ് എന്നതരത്തിലുള്ള ചില സാമുദായിക സംഘടനകളുടെ പ്രചാരണം ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളെ ലഘൂകരിക്കാനാണെന്ന് മർകസ് റൂബി ജൂബിലി സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതെറ്റിക്കാനുള്ള ചിലരുടെ ശ്രമത്തിെൻറ ഭാഗമാണിത്. ഇന്ത്യയില്‍ ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് കേരളത്തിലേക്കാണ്. ഇതിലേറെയും ന്യൂനപക്ഷ--പിന്നാക്ക ജാതി വിഭാഗത്തിൽെപട്ടവരാണെന്നത് കേരളത്തിെൻറ സഹിഷ്ണുതാപൂര്‍ണമായ സമീപനത്തെയാണ് കാണിക്കുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അതിക്രമങ്ങളെ സംഘ്പരിവാര്‍ നടത്തുന്ന വ്യവസ്ഥാപിതമായ അക്രമപരമ്പരകളെപ്പോലെ കാണുന്നത് രാഷ്ട്രീയ അജ്ഞതയാണ്. എം.ടി. വാസുദേവന്‍ നായരെപ്പോലുള്ള മതേതര വിശ്വാസികള്‍ക്കെതിരെ ഈയിടെ നടന്ന പ്രചാരണങ്ങള്‍ ഇത്തരം മനോഭാവത്തിെൻറ തുടര്‍ച്ചയാണ്. ഐ.എസ് റിക്രൂട്ട്മെൻറ് പോലുള്ള ഭീതിദമായ സംഭവങ്ങള്‍ സംസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സമുദായത്തെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന സമീപനം സര്‍ക്കാറോ പൊതുസമൂഹമോ സ്വീകരിച്ചിട്ടില്ല എന്നത് അഭിനന്ദനാര്‍ഹമാണ്. സ്ഥാനത്തും അസ്ഥാനത്തുമുള്ള അപക്വമായ രാഷ്ട്രീയ സമീപനങ്ങള്‍ സമുദായത്തിെൻറ സുഗമമായ മുന്നോട്ടുപോക്കിനെ തടസ്സപ്പെടുത്തുകയേയുള്ളൂ- -പ്രമേയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.