താമരശ്ശേരി ചുരംറോഡ്: സി. മോയിൻകുട്ടിയുടെ സത്യഗ്രഹസമരം രാഷ്​ട്രീയ തട്ടിപ്പ് ^സി.പി.എം

താമരശ്ശേരി ചുരംറോഡ്: സി. മോയിൻകുട്ടിയുടെ സത്യഗ്രഹസമരം രാഷ്ട്രീയ തട്ടിപ്പ് -സി.പി.എം കോഴിക്കോട്: താമരശ്ശേരി ചുരംറോഡ് ഗതാഗത യോഗ്യമാക്കാൻ സംസ്ഥാന സർക്കാർ അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ സി. മോയിൻകുട്ടി നടത്തിയ അനിശ്ചിതകാല സത്യഗ്രഹ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് സി.പി.എം ജില്ല കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കാലവർഷത്തിൽ മൂന്ന്, അഞ്ച്, എട്ട് ഹെയർപിൻ വളവുകൾ തകർന്നു എന്നതും ഇക്കഴിഞ്ഞ ക്രിസ്മസി​െൻറ തൊട്ടുമുമ്പുള്ള ഡിസംമ്പർ 23നും 24നും വാഹനങ്ങളുടെ ക്രമാതീതമായ തിരക്കുമൂലം ഗതാഗതം തടസ്സപ്പെട്ടു എന്നതും വസ്തുതയാണ്. എന്നാൽ, ചുരം അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമെടുക്കുകയും സംസ്ഥാനത്തെ ദേശീയപാത അറ്റകുറ്റപ്പണിക്കുള്ള ബജറ്റ് ഹെഡിൽപെടുത്തി 79 ലക്ഷം രൂപയുടെ ഭരണാനുമതി 2017 നവംമ്പർ ഒന്നിന് നൽകുകയും 15ന് സാങ്കേതികാനുമതി നൽകി 16ന് ടെൻഡർ വിളിക്കുകയും ചെയ്തതാണ്. എന്നാൽ, ആരും ടെൻഡറിൽ പങ്കെടുക്കാത്തതിനെ തുടർന്ന് വീണ്ടും 30ന് ടെൻഡർ വിളിച്ചു. അതിലും ആരും പങ്കെടുക്കാത്തതിനാൽ ഡിസംബർ 15ന് മൂന്നു തവണ ടെൻഡർ ക്ഷണിച്ചു. അതിൽ പങ്കെടുത്ത മലപ്പുറത്തെ രാജീവ് എന്നയാൾക്ക് ടെൻഡർ ഉറപ്പിച്ച് 27ന് പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. അടിയന്തര അറ്റകുറ്റപ്പണിക്ക് പുറമേ മൂന്ന്, നാല്, അഞ്ച് ഹെയർപിൻ വളവുകൾ സിമൻറ് ടൈൽസ് പാകി പരിഷ്കരണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ശാശ്വത പരിഹാരം എന്ന നിലയിൽ ടണൽ റോഡുകളുടെ സാധ്യതാ പഠനവും നടന്നുവരുന്നുണ്ട്. ഇങ്ങനെയെല്ലാമുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയും റോഡ് പ്രവൃത്തി ആരംഭിക്കുകയും ചെയ്തതിനുശേഷം മോയിൻകുട്ടി നടത്തിയ സമരം തള്ളിക്കളയണമെന്ന് ജില്ല കമ്മിറ്റി അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.