മാവൂര്‍: ജവഹര്‍ മാവൂര്‍ സംഘടിപ്പിക്കുന്ന ഒമ്പതാമത് മൂലക്കടവത്ത് മുഹമ്മദാലി മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻറിെൻറ ഗാലറി നിർമാണം തുടങ്ങി. 6000 േപർക്ക് ഇരുന്ന് കളി കാണാവുന്ന ഗാലറിയാണ് നിർമിക്കുന്നത്. ജനുവരി 15 മുതല്‍ കൽപള്ളിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെൻറ്. സ്റ്റേഡിയത്തിെൻറ കിഴക്കും പടിഞ്ഞാറും 12 വരിയിലും തെക്കും വടക്കും എട്ട് വരിയിലുമുള്ള ഗാലറിയാണ് തയാറാകുന്നത്. ഫിഫ മഞ്ചേരി, അല്‍ മദീന ചെര്‍പ്പുളശ്ശേരി, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, എഫ്.സി തിരുവനന്തപുരം, ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്, ആതിഥേയരായ ജവഹര്‍ മാവൂര്‍ തുടങ്ങി കേരളത്തിനകത്തും പുറത്തുനിന്നുമായി 25 ടീമുകള്‍ ടൂർണമെൻറിൽ പങ്കെടുക്കും. ബ്രസീൽ, നൈജീരിയ, ഘാന, സുഡാൻ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്ക് പുറമെ ഐ.എസ്.എല്‍ കളിക്കാരും പങ്കെടുക്കും. മത്സരങ്ങളില്‍നിന്ന് ലഭിക്കുന്ന ലാഭത്തില്‍നിന്ന് ഒരു വിഹിതം രോഗികൾ, നിര്‍ധനര്‍, പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനച്ചെലവ് എന്നിവക്കായി വിനിയോഗിക്കും. മത്സരങ്ങള്‍ ഒരു മാസം നീളും. mvr jawahar football ജവഹർ അഖിലേന്ത്യ സെവൻസിന് കൽപള്ളിയിൽ ഗാലറി ഒരുങ്ങുന്നു അനുമോദിച്ചു മാവൂർ: മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി പദ്ധതിയായ 'തുല്യം അതുല്യം' തുല്യത പരീക്ഷ പരിശീലന പദ്ധതിയിൽ പത്താംതരം വിജയിച്ചവരെ മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം യു.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. വി.കെ. റസാഖ്, ഒ.എം. നൗഷാദ്, ടി. ഉമ്മർ, കെ. ഉസ്മാൻ, പി.എ. ലത്തീഫ്, സലാം കുറ്റിക്കടവ്, കെ. മുർത്താസ്, ഹബീബ് ചെറൂപ്പ, എം.എം. ബഷീർ എന്നിവർ സംസാരിച്ചു. സലീം കുറ്റിക്കാട്ടൂർ മോട്ടിവേഷൻ ക്ലാസെടുത്തു. കോഓഡിനേറ്റർ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. mvr youth league adaram 'തുല്യം അതുല്യം' തുല്യത പരീക്ഷ പരിശീലനത്തിൽ പത്താംതരം വിജയിച്ചവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.