കോഴിക്കോട്: പുതുതായി റിലീസ് ചെയ്ത 'മാസ്റ്റർപീസ്' ഉൾപ്പെടെയുള്ള സിനിമകളുടെ ഡി.വി.ഡികൾ പിടിച്ചെടുത്തു. പാളയം ജങ്ഷന് സമീപത്തുനിന്നാണ് 19 ഡി.വി.ഡികൾ ടൗൺ പൊലീസ് പിടികൂടിയത്. ഡി.വി.ഡി വിപണനം നടത്തിയ നടക്കാവ് തോപ്പയിൽ കദീജാസിൽ സിറാജുദ്ദീനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. നേതാജി നഗറിലെ വാഹനാപകടം: ലോറി ഡ്രൈവർ റിമാൻഡിൽ കോഴിക്കോട്: രാമനാട്ടുകര -പൂളാടിക്കുന്ന് ബൈപ്പാസിൽ തൊണ്ടയാട് നേതാജി നഗറിൽ ബൈക്ക് യാത്രികെൻറ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലോറി ഡ്രൈവർ റിമാൻഡിൽ. മധുര വിരുതുനഗർ സൗന്തമ്മാൾ സ്വദേശി മുനിയസാമിയെയാണ് (49) കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ആറ്്) 20വരെ റിമാൻഡ് ചെയ്തത്. മിഠായിത്തെരുവിൽ പ്രവേശിച്ച വാഹനങ്ങൾക്ക് പിഴയിട്ടു കോഴിക്കോട്: നിരോധനം മറികടന്ന് ഞായറാഴ്ച മിഠായിത്തെരുവിൽ പ്രവേശിച്ച വാഹനങ്ങൾക്ക് പിഴയിട്ടു. അഞ്ച് വാഹനങ്ങൾക്കാണ് അഞ്ഞൂറു രൂപ വീതം പിഴ ചുമത്തിയതെന്ന് ടൗൺ എസ്.ഐ അറിയിച്ചു. പൈതൃകത്തെരുവ് സമർപ്പണത്തിനുശേഷം രാവിലെ പത്തു മുതൽ രാത്രി പത്തുവരെ ഗതാഗതം നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.