പുതുവസ്​ത്രങ്ങൾ വിതരണം ചെയ്​തു

കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജിലെ പൂർവ വിദ്യാർഥികൾ ഒത്തുചേർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. 1999-2002 ബാച്ചിലെ ഇക്കണോമിക്സ് ബാച്ചിൽ പഠിച്ചവരാണ് കാരുണ്യവഴിയിൽ അന്തേവാസികൾക്ക് സാന്ത്വനമായത്. 428 പേർക്കാണ് വസ്ത്രങ്ങൾ വിതരണം ചെയ്തത്. നടൻ ഹരീഷ് ഡോ. ജെറിന് വസ്ത്രങ്ങൾ കൈമാറി. പി. ഷിജിത്ത് അധ്യക്ഷനായിരുന്നു. ടി. ഷോബി, വി. ബിബിത, ഹസീന, പി. ദേവരാജൻ, ടി.പി. സുനീഷ്, പി.എ. റിയാസ് എന്നിവർ സംസാരിച്ചു. ഹരീഷും ദേവരാജനും ചേർന്ന് മിമിക്സ് പരേഡും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.