ചേളന്നൂർ പള്ളിപ്പൊയിലിൽ ആഴ്​ചച്ചന്ത ആരംഭിക്കുന്നു

ചേളന്നൂർ: പ്രാദേശിക കൂട്ടായ്മ ഉൗഷ്മളമാക്കാൻ റെസിഡൻറ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ആഴ്ചച്ചന്ത ആരംഭിക്കുന്നു. ചേളന്നൂർ പള്ളിപ്പൊയിൽ പണ്ടാരത്താഴത്താണ് ഞായറാഴ്ചകളിൽ ആഴ്ചച്ചന്ത തുടങ്ങുന്നത്. ജനുവരി 14ന് ആരംഭിക്കുന്ന ചന്ത രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ്. നന്മ, ശിശിരം, സൗഹൃദം എന്നീ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയിലാണ് പ്രാദേശിക ഉൽപന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന് ചന്ത ഒരുക്കുന്നത്. പച്ചക്കറി, ഗൃഹോപകരണങ്ങൾ, കുടുംബശ്രീ ഉൽപന്നങ്ങൾ, നാടൻ പലഹാരങ്ങൾ, പാൽ ഉൽപന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവ വിപണനത്തിനുണ്ടാകുമെന്ന് സംഘാടകർ പറയുന്നു. കുത്തക കമ്പനികളുടെ ഉൽപന്നങ്ങൾക്കുപകരം നാടൻ ഉൽപന്നങ്ങളും കൈത്തറി ഉൽപന്നങ്ങളും ചന്തയിെലത്തും. ഗുണഭോക്താക്കളെ അമിതമായി ചൂഷണം ചെയ്യുന്നത് തടയാനും ഗ്രാമത്തി​െൻറ സ്വയംപര്യാപ്ത വർധിപ്പിക്കാനും ആഴ്ചച്ചന്ത വഴി കഴിയുമെന്ന് സംഘാടകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.