കോഴിക്കോട്: 225-ാം വാര്‍ഷികമാഘോഷിക്കുന്ന സെൻറ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന ആഗോള പൂര്‍വ വിദ്യാർഥി സമ്മേളനത്തിെൻറ ഭാഗമായി ബീച്ചില്‍ ശില്‍പം നിർമിച്ചു. സ്‌കൂളിലെ 225 വിദ്യാർഥികളും പൂര്‍വ വിദ്യാർഥികളും ചേര്‍ന്ന് പൂര്‍വ വിദ്യാർഥി സമ്മേളനത്തിെൻറ എംബ്ലമാണ് മണലില്‍ തീര്‍ത്തത്. ശില്‍പി ഗുരുകുലം ബാബുവിെൻറ നേതൃത്വത്തിൽ പത്തടി നീളത്തിലും വീതിയിലും നിര്‍മിച്ച എംബ്ലം മണല്‍കൊണ്ട് നിര്‍മിച്ച ഏറ്റവും വലിയ എംബ്ലമാണ്. മണൽശില്പത്തിെൻറ അനാച്ഛാദന കര്‍മം കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ തോമസ് മാത്യു, പി. കിഷന്‍ ചന്ദ്, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം. രാജൻ, ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു, പ്രിന്‍സിപ്പൽ ജോസഫ് ജോർജ്, ഫാ. സൂരജ് ഡൊമിനിക്, പൂര്‍വ വിദ്യാർഥി സംഘടന ഭാരവാഹികളായ ജി. ഗിൽബര്‍ട്ട്, ജയരാജൻ, സെബാസ്റ്റ്യന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ജനുവരി 27, 28 തീയതികളില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ രണ്ടായിരത്തോളം പൂര്‍വ വിദ്യാർഥികളെയും കുടുംബാംഗങ്ങളെയും എത്തിക്കുകയാണ് ലക്ഷ്യം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓഫിസിലും സ്‌കൂള്‍ വെബ്‌സൈറ്റിലും രജിസ്റ്റർ െചയ്യാം. വെബ്സൈറ്റ്: www.stjosephsboysschool.org. ഫോൺ: 7034930423. mannal silpam 1.jpg mannal silpam 2.jpg ആഗോള പൂര്‍വ വിദ്യാർഥി സമ്മേളനത്തിെൻറ ഭാഗമായി സെൻറ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 225 വിദ്യാർഥികളും പൂര്‍വവിദ്യാർഥികളും ചേര്‍ന്ന് ബീച്ചില്‍ തീർത്ത ശില്‍പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.