കല്ലായി: മാലിക്കാരകത്ത് മാളിയേക്കല്‍ എം.കെ. മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.എം. ആലിക്കോയ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ജയശ്രീ കീര്‍ത്തി, എം.സി. സുധാമണി, ഗവ. ഗണപത് എച്ച്.എസ്.എസ്. പ്രിന്‍സിപ്പൽ വി.പി. അബ്ദുല്‍ നാസര്‍, ഗള്‍ഫ് വിങ് കോഓഡിനേറ്റര്‍ പി.എന്‍.എം. കൗസര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ടി. അബ്ദുല്ലക്കോയ സ്വാഗതവും സ്വാഗതസംഘം ട്രഷറര്‍ കെ.വി. ജുവൈദ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എം.എം. കാതിരികോയ അധ്യക്ഷത വഹിച്ചു. സംഗമത്തിെൻറ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരയിനങ്ങളില്‍ വിജയികളായവര്‍ക്ക് സിറ്റി പൊലീസ് അസി. കമീഷണര്‍ കെ.പി. അബ്ദുല്‍ റസാഖ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ വിങ് കണ്‍വീനര്‍മാരായ എം.എം. അബ്ദുൽ റസാഖ്, എം.എം. അബ്ദുൽറഹ്മാന്‍, എം.എം. മമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ എം.എം. ഹംസക്കോയ, എം.എം. കുഞ്ഞിബി എന്നിവരെ ആദരിച്ചു. കുടുംബത്തിലെ ഏക ഡോക്ടര്‍ കെ.പി. ലുബൈബിന് എം.എല്‍.എ ഉപഹാരം സമര്‍പ്പിച്ചു. പി.എം.എ. ഗഫൂർ, ബഷീര്‍ പട്ടേൽത്താഴം എന്നിവർ ഉദ്‌ബോധന ക്ലാസെടുത്തു. സംഗമത്തിന് മുന്നോടിയായി മൈലാഞ്ചിയിടല്‍ മത്സരം, ഖുര്‍ആന്‍ ക്വിസ്, ഹിഫ്‌ള് മത്സരം, ബാഡ്മിൻറണ്‍, ഫുട്ബാള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. Malikkarakath Maliyekkal 1 കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച മാലിക്കാരകത്ത് മാളിയേക്കല്‍ എം.കെ. മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.