കോഴിക്കോട്: സമ്പത്തും സൗന്ദര്യവും വേണ്ടുവോളമുണ്ടെങ്കിലും നിറയൗവനത്തിെൻറ സമൃദ്ധിയിൽ മരണാസന്നരോഗിയായി തീർന്ന സ്ത്രീ ജീവിതം, -മരിയ-. പ്രിയതമയുടെ ശിഷ്ടജീവിതം സുഖസാന്ദ്രമാക്കുന്നതിന് ആഗ്രഹിക്കുകയും എന്നാൽ, അവളുടെ മരണശേഷം ലഭിക്കാൻ പോകുന്ന അളവറ്റ സമ്പത്തിെൻറയും അധികാരത്തിെൻറയും പുതിയ പെൺകൂട്ടിെൻറയും പ്രലോഭനത്തിന് അടിപ്പെടുകയും ചെയ്യുന്ന ഭർത്താവ് -സോഹൻ. ഒരേസമയം മനുഷ്യെൻറയും പിശാചിെൻറയും വേഷങ്ങൾ പകർന്നാടുന്ന പുരുഷജീവിതം-ഇതാണ് സുലൈമാൻ കക്കോടി രചനയും ഗിരീഷ് കളത്തിൽ സംവിധാനവും നിർവഹിച്ച 'വവ്വാലുകളുടെ നൃത്തം'നാടകത്തിെൻറ ഇതിവൃത്തം. ഇൗ ജീവിതമുഹൂർത്തത്തിലേക്ക് മരിയയുടെ അവസാനകാലം സ്നേഹ സുരഭിലമാക്കുന്നതിന് നർത്തകിയായ ഹോംനഴ്സ് -മീര എത്തുന്നു. സ്നേഹ സാന്ത്വനത്തിലൂടെ മരിയയെ ജീവിതത്തിലേക്ക് അൽപാൽപമായി കൈപിടിച്ചുയർത്തവേ മീര ആ സത്യം തിരിച്ചറിയുന്നു. മരിയയുടെ തിരിച്ചുവരവ് ഭർത്താവും തന്നെ നിയമിച്ച കമ്പനിയും ആഗ്രഹിക്കുന്നില്ല. ഒരേസമയം മരിയയെ ജീവിപ്പിക്കാനും കൊല്ലാനും നിയോഗിക്കപ്പെട്ട പരിചാരികയായി മീര മാറുന്നു. തെൻറ മനസ്സിൽ ഉറവയെടുത്ത നീചമായ ആഗ്രഹത്തിെൻറ സാഫാല്യത്തിനായി സോഹനിലെ ചെകുത്താൻ മീരയെ കൊണ്ട് ആ നൃത്തം ആടിക്കുന്നു -ഇതാണ് വവ്വാലുകളുടെ നൃത്തമാകുന്നത്. ലോക കേരള സഭ പ്രഥമ സമ്മേളനത്തിെൻറ ഭാഗമായി സംസ്ഥാന സർക്കാറും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി ടൗൺഹാളിൽ സംഘടിച്ചിച്ച പ്രവാസി നാടകോത്സവത്തിൽ ഹൈദരാബാദിലെ ഒാൾ ഇന്ത്യ മലയാളി അസോസിയേഷനാണ് 'വവ്വാലുകളുടെ നൃത്തം'അരങ്ങിലെത്തിച്ചത്. സോഹനായി സി.കെ. റിംജുവും മീരയായി ഇ. ഷെർളി മോളും മരിയയായി അഞ്ജന മേനോനും ഡോക്ടറായി എഫ്രേം ജോസഫും ഫാദറായി പി. പ്രദീപും എം.ഡിയായി വിജിത് ഉണിക്കാട്ടും എക്സിക്യൂട്ടിവായി സി.ടി. മുരളീധരനും വവ്വാലായി ഇ. ആരോമലുമാണ് വേഷമിട്ടത്. സംഗീതം വിനോദ് നിസരിയും വസ്ത്രാലങ്കാരവും ചമയവും വി.കെ. ബാലനും കെ.എം.സി. പെരുമണ്ണയുമാണ് നിർവഹിച്ചത്. നൃത്തസംവിധാനം സി.ടി. അദ്വൈതയും രംഗം സജ്ജീകരണം ജി. അനിൽകുമാറും വെളിച്ചവിതാനം ആർ. റെജി പ്രസാദും ശബ്ദനിയന്ത്രണം കെ.യു. ഐസക്കും നിർവഹിച്ചു. ജനുവരി ഒന്നുമുതൽ ഏഴുവരെയായി നടന്ന മേളയിൽ ഏഴു നാടകങ്ങളാണ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.