തനത്​ കലകളുടെ പകർന്നാട്ടമായി 'ഉത്സവം'

കോഴിക്കോട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ തനത് കലകളുടെ പകർന്നാട്ടമായി 'ഉത്സവം'. ഞായറാഴ്ച ബീച്ച്, മിഠായിതെരുവ് വേദികളിലായി ശാസ്താംപാട്ട്, പടയണി, പൂരക്കളി, അലാമിക്കളി എന്നിവ അരങ്ങേറി. ശാസ്താംപാട്ടിന് മുകുന്ദ ഗുരുസ്വാമിയും പടയണിക്ക് സുരേഷും പൂരക്കളിക്ക് മയ്യിച്ച ഗോവിന്ദനും അലാമിക്കളിക്ക് സന്തോഷും നേതൃത്വം നൽകി. തിങ്കളാഴ്ച വൈകീട്ട് ബീച്ചിൽ കൊറഗ നൃത്തം, ചിമ്മാനക്കളി, കെേന്ത്രാൻ തെയ്യം എന്നിവയും മിഠായിതെരുവിൽ കളമെഴുത്തും പാട്ടും അലാമിക്കളിയും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.