രാമനാട്ടുകര: രാമനാട്ടുകര നഗരസഭ മുട്ടുംകുന്ന് 21ാം ഡിവിഷനിൽ എല്ലാ വീട്ടിലും പച്ചക്കറി പദ്ധതി വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര സർവിസ് സഹകരണ ബാങ്കിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകയായ റീന മന്നങ്ങോട്ടിന് പച്ചക്കറിത്തൈ നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രദേശവാസികൾക്കായി 5000 തൈകളാണ് വിതരണം ചെയ്തത്. കൗൺസിൽ മൂന്നാം വർഷത്തിലേക്ക് കടന്നതിെൻറ ഭാഗമായാണ് പദ്ധതി. മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക് ചെയർമാൻ വിജയൻ പി. മേനോൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ. ദാമോദരൻ, എം.പി. ജനാർദനൻ, ചന്ദ്രൻ, മുരളി എന്നിവർ സംസാരിച്ചു. കൗൺസിലർ പി. മനോജ് കുമാർ സ്വാഗതവും പ്രേമരാജൻ നന്ദിയും പറഞ്ഞു. pachakari 33 രാമനാട്ടുകര നഗരസഭ മുട്ടുംകുന്ന് 21ാം ഡിവിഷനിൽ എല്ലാ വീട്ടിലും പച്ചക്കറി പദ്ധതി വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ധർണ നടത്തി ഫറോക്ക്: നിയമവിരുദ്ധമായി അടച്ചുപൂട്ടിയ മലബാർ ടൈൽ വർക്‌സ് തുറന്നുപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ കമ്പനി മാനേജറുടെ വീട്ടുപടിക്കൽ ധർണ നടത്തി. കമ്പനി മാനേജർ രമേശെൻറ വള്ളിക്കുന്ന് ആനയാറങ്ങാടിയിലെ വസതിക്കു മുന്നിലാണ് തൊഴിലാളികൾ കോട്ടക്കടവിൽനിന്ന് പ്രകടനമായെത്തി ധർണ നടത്തിയത്. പി. സുബ്രഹ്മണ്യൻ നായർ ഉദ്ഘാടനം ചെയ്തു. പി. സോമസുന്ദരൻ അധ്യക്ഷത വഹിച്ചു. എം. വാസുദേവൻ, പ്രവീൺകുമാർ, എം. സതീഷ്‌കുമാർ, എം. മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.