കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിൽ ഒമ്പത് ദിവസമായി നടന്ന ശാസ്താപ്രീതി മഹോത്സവം 'ശാസ്താംപാട്ട്'ഭജനയോടെ സമാപിച്ചു. രാവിലെ 'ഉഞ്ചവൃത്തി ഭജന'യോടെ ആരംഭിച്ചു. ഇടപ്പള്ളി ബ്രാഹ്മണ സമൂഹം ഗായത്രി ഭജനമണ്ഡലിയുടെ നേതൃത്വത്തിലാണ് ഭജനോത്സവം നടന്നത്. തുടർന്ന് പ്രസാദ ഊട്ടും നടന്നു. ചടങ്ങുകൾക്ക് തളി ബ്രാഹ്മണ സമൂഹം പ്രസിഡൻറ് പി. ധർമരാജൻ, വൈസ് പ്രസിഡൻറ് കെ.എൻ. കൃഷ്ണമണി, സെക്രട്ടറി വി.പി. രവി, ജോയൻറ് സെക്രട്ടറി എം.ജെ. അനന്തനാരായണൻ, ട്രഷറർ എ.എസ്. വിവേകാനന്ദൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.