ബേപ്പൂർ: പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി എടുക്കാത്തതിനാൽ ജങ്കാർ കടവ് ഭാഗത്തെ മാലിന്യം നാട്ടുകാർതന്നെ നീക്കി. റോഡിനിരുവശവും മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞിട്ട് കാലമേറെയായി. മലിനജലം കെട്ടിക്കിടന്ന് ഓടകൾ കൊതുകുവളർത്തൽ കേന്ദ്രമായി. ഈ ഭാഗത്ത് കോർപറേഷെൻറ ശുചീകരണം നടക്കുന്നില്ല. കൗൺസിലറെ വിവരമറിയിച്ചിട്ടും ഫലം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ദിനേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടത്തെ മാലിന്യം നാടിെൻറ അഭിമാനപ്രശ്നമായി കണ്ടാണ് മഹാത്മാ കലാ സാംസ്കാരിക സംഘടനാ പ്രവർത്തകർ രംഗത്തിറങ്ങിയത്. കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മനാഫ് മൂപ്പൻ, െസക്രട്ടറി എം.കെ. അഫിയ്യഹ് എന്നിവരുടെ നേതൃത്വത്തിൽ സി.പി. ഉബൈസ്, പി.വി. സൽമാൻ, പി.പി. മഹ്ഫൂസ്, എൻ.പി. സാദിഖ്, കെ. ഫായിസ്, കെ.പി. ബാദുഷ, കെ.ടി. നിഹാൽ, സി.പി. അജിനാസ്, ടി.പി. മുബാറക്, വി. അമീർ, സി.പി. ആദിൽ, എം. റഹൂഫ്, ബംഗ്ലാവിൽ മാസിൻ ഫിറോസ് തുടങ്ങിയവർ ശുചിത്വ യജ്ഞത്തിൽ പങ്കാളികളായി. byp20.jpg ബേപ്പൂർ മഹാത്മാ കലാ സാംസ്കാരിക സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ ജങ്കാർ കടവ് ഭാഗത്തെ ശുചീകരണ പരിപാടി കെപി. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു 'മുണ്ടകൻ കനാൽ ശുദ്ധീകരിക്കണം' മാറാട്: മാറാട്, -മാത്തോട്ടം പ്രദേശങ്ങളിലായി പരന്നുകിടക്കുന്ന മുണ്ടകൻ കനാൽ ശുദ്ധീകരിക്കണമെന്ന് എസ്.ഡി.പി.ഐ മാറാട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കനാൽ ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും കുപ്പികളും നിറഞ്ഞ് ദുഷിച്ചുനാറി. പായലുകൾ നിറഞ്ഞതു കാരണം ഒഴുക്ക് നഷ്ടപ്പെട്ടു. കെട്ടികിടക്കുന്ന ചളിവെള്ളം ഭൂമിയിലേക്ക് ഒലിച്ചിറങ്ങി പ്രദേശത്തെ കിണറുകൾ മലിനമാകുമെന്നാണ് ആശങ്ക. കൊതുകുകൾ പെറ്റുപെരുകുന്നതിനാൽ സാംക്രമിക രോഗങ്ങൾ പടരുമെന്ന ആശങ്കയുമുണ്ട്. ചളി വെള്ളത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. ഇതുകാരണം പ്രദേശത്തുകാരുടെ ജീവിതം ദുസ്സഹമാണ്. എ.ടി. ജംഷീർ അധ്യക്ഷത വഹിച്ചു. ഷാനവാസ് മാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ആത്വിഫ്, മജീദ്, അർഷാദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി യൂസുഫ് സ്വാഗതവും ട്രഷറർ സമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.