എൻഡോവ്മെൻറ് വിതരണം

വടകര: മുൻ ജില്ല വിദ്യാഭ്യാസ ഓഫിസറും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന കെ. നാണു മാസ്റ്ററുടെ സ്മരണക്ക് ഏർപ്പെടുത്തിയ എൻഡോവ്മ​െൻറ് വിതരണം ചെയ്തു. 'ഇലക്േട്രാണിക് മാലിന്യവും പരിസര മലിനീകരണവും' എന്ന വിഷയത്തിൽ വടകര, തോടന്നൂർ ഉപജില്ലകളിലെ യു.പി സ്കൂൾ വിദ്യാർഥികൾ നടത്തിയ േപ്രാജക്ട് പ്രവർത്തനങ്ങളിൽനിന്നും തിരഞ്ഞെടുത്ത അഞ്ച് ടീമുകളാണ് എൻഡോവ്മ​െൻറ് വിജയികൾ. പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ ഡിസംബർ 26ന് തൊണ്ടികുളങ്ങര എൽ.പി സ്കൂളിൽ നടത്തിയ ബാലശാസ്ത്ര കോൺഗ്രസിൽനിന്നാണ് അഞ്ച് ടീമുകളിൽപ്പെട്ട 10 വിജയികളെ കണ്ടെത്തിയത്. മീനാക്ഷി ഗുരുക്കൾ എൻഡോവ്മ​െൻറ് തുകയായ 25,000 രൂപയും ഉപഹാരവും ടീമംഗങ്ങൾക്ക് വിതരണം ചെയ്തു. ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് അധ്യക്ഷത വഹിച്ചു. പി. ബാലൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി.എ. ജലീൽ, കെ.ടി. രാധാകൃഷ്ണൻ, എൻ. രാജൻ, വി.പി. ഇന്ദിര, ബാബു തലാഞ്ചേരി, വി.കെ. ബാലൻ, ടി. സജിൽ കുമാർ, കൗൺസിലർമാരായ കെ.ടി.കെ. ചന്ദ്രി, ടി. സുനന്ദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.