പ്രവാസി ഭാരതീയ ദിവസ് സംസ്ഥാനതല ആഘോഷം

കോഴിക്കോട്: ഗൾഫ് മലയാളി വെൽെഫയർ സ​െൻറർ ആഭിമുഖ്യത്തിൽ വിവിധ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ 16ാമത് പ്രവാസി ഭാരതീയ ദിവസ് സംസ്ഥാന ആഘോഷം കോഴിക്കോട് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഒമ്പതിന് വൈകുന്നേരം അളകാപുരിയിൽ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രവാസികൾക്ക് സേവന പ്രവർത്തനം നടത്തുന്ന വ്യക്തികളെ ചടങ്ങിൽ ആദരിക്കും. സംഘാടക സമിതി ചെയർമാർ ആറ്റക്കോയ പള്ളിക്കണ്ടി, ജനറൽ കൺവീനർ അൻവർ കുനിമേൽ, സെക്രട്ടറി പി. സുന്ദരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.