ഡ്രൈവർക്ക്​ ജാമ്യം; ബസ്​ പണിമുടക്ക്​ പിൻവലിച്ചു

കോഴിക്കോട്: രണ്ട് ദിവസമായി ജനത്തെ ദുരിതത്തിലാക്കി നടത്തിയ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. ട്രാഫിക് പൊലീസുകാര​െൻറ ജോലി തടസ്സപ്പെടുത്തിയതിന് സ്വകാര്യ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ വ്യാഴാഴ്ച തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പിൻവലിച്ചത്. കോഴിക്കോട്-മാവൂർ, എടവണ്ണപ്പാറ, അരീക്കോട്, ചെറുവാടി, പെരുമണ്ണ, കുറ്റിക്കടവ് റൂട്ടുകളിലെ തൊണ്ണൂറോളം ബസുകൾ പണിമുടക്കിയതു കാരണം ഇൗ റൂട്ടുകളിലെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റു ചെയ്ത ബസ്ഡ്രൈവർ പൂവാട്ടുപറമ്പ് സ്വദേശി നടുവിലക്കണ്ടി അബ്ദുൽ സലാമിന് ജാമ്യം കിട്ടിയതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് കോഴിക്കോട് താലൂക്ക് ബസ് തൊഴിലാളി യൂനിയൻ സെക്രട്ടറി ബഷീർ മാവൂർ അറിയിച്ചു. ൈഡ്രവറെ അന്യായമായി കസ്റ്റഡിയിലെടുത്ത പൊലീസുകാരനെതിരെ തിങ്കളാഴ്ച കമീഷണർക്ക് ബസ് തൊഴിലാളി യൂനിയൻ പരാതി നൽകും. സംഭവത്തിൽ ഉൾപ്പെട്ട യാത്രക്കാരൻ പെരുമണ്ണ സ്വദേശി പറമ്പടി മീത്തൽ അഭീഷിനും ജാമ്യം ലഭിച്ചിട്ടുണ്ട്. പൊലീസുകാർക്ക് ഇനിമുതൽ സൗജന്യയാത്ര അനുവദിക്കില്ലെന്നും യൂനിയൻ ഭാരവാഹികൾ അറിയിച്ചു. പലപ്പോഴും സ്വകാര്യ ബസുകളിൽ പൊലീസുകാർ സൗജന്യയാത്ര ചെയ്യാറുണ്ടെന്നാണ് യൂനിയൻ ഭാരവാഹികളുടെ ആരോപണം. അതേസമയം, ഒരു ബസ് ജീവനക്കാരനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് രണ്ടു ദിവസം ബസുകൾ നിരത്തിലിറക്കാതിരുന്ന ജീവനക്കാരുടെ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നു. വ്യക്തികൾക്കെതിരെ പൊലീസ് എടുക്കുന്ന നടപടിയിൽ പ്രതിഷേധിക്കാൻ സംഘടിതമായി പണിമുടക്ക് പ്രഖ്യാപിക്കുന്നത് നിയമത്തെ വെല്ലുവിളിക്കലാണെന്ന് യാത്രക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് നിരവധി മാർഗങ്ങളുണ്ടെന്നിരിക്കെ അവസാനം ചെയ്യേണ്ട പണിമുടക്കുപോലുള്ള സമരമുറകൾ ആദ്യംതന്നെ പുറത്തെടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളികൂടിയാണെന്നാണ് യാത്രക്കാരുടെ പക്ഷം. ജീവനക്കാരുടെ നടപടി ബസ് ഉടമകൾക്കിടയിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.