എല്ലാ മനുഷ്യർക്കും ആശ്രയിക്കാവുന്ന ഇടങ്ങളാകണം പാർട്ടി ഓഫിസുകൾ -^കെ.പി.എ. മജീദ്

എല്ലാ മനുഷ്യർക്കും ആശ്രയിക്കാവുന്ന ഇടങ്ങളാകണം പാർട്ടി ഓഫിസുകൾ --കെ.പി.എ. മജീദ് കൽപറ്റ: എല്ലാ മനുഷ്യർക്കും ഏത് സമയവും ആശ്രയിക്കാവുന്ന ഇടങ്ങളാകണം പാർട്ടി ഓഫിസുകളെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. കൽപറ്റ മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫിസ് കെട്ടിടോദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു പാർട്ടി ഓഫിസുകൾ ആയുധപ്പുരകളും ക്രിമിനലുകളെ ഒളിപ്പിക്കാനുള്ള സ്ഥലങ്ങളുമാവുമ്പോൾ മുസ്ലിം ലീഗി​െൻറ ഓഫിസുകൾ സാംസ്കാരിക കേന്ദ്രങ്ങളാകുകയാണ്. പിന്നാക്ക ജില്ലയായ വയനാടിനോട് സർക്കാറുകൾക്ക് ചിറ്റമ്മ നയമാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ലീഗ് പ്രസിഡൻറ് പി. ബീരാൻ കോയ അധ്യക്ഷത വഹിച്ചു. എ.കെ. മുസ്തഫ തിരൂരങ്ങാടി, സിദ്ദീഖലി രാങ്ങാട്ടൂർ, ജില്ല ലീഗ് പ്രസിഡൻറ് പി.പി.എ. കരീം, ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, വൈസ് പ്രസിഡൻറ് പി.കെ. അബൂബക്കർ, സെക്രട്ടറി സി. മൊയ്തീൻകുട്ടി, മണ്ഡലം പ്രസിഡൻറ് റസാഖ് കൽപറ്റ, സെക്രട്ടറി ടി. ഹംസ, എം.പി. നവാസ്, പയന്തോത്ത് മൂസ ഹാജി, പി. ആലി ഹാജി, മുജീബ് േകയംതൊടി, എ.പി. ഹമീദ്, അബു ഗൂഡലായി, പി.പി. മുഹമ്മദ് മാസ്റ്റർ, കെ.പി. അബ്ദുറഹ്മാൻ, അസീസ് അമ്പിലേരി, സി.കെ. നാസർ, അനസ് തന്നാണി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.പി. മുസ്തഫ സ്വാഗതവും കെ. കുഞ്ഞബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു. FRIWDL31കൽപറ്റ മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫിസ് കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു വായനക്കാരുടെയും സഹൃദയരുടെയും ഒത്തുചേരൽ മാനന്തവാടി: ഡയലോഗ് സ​െൻറർ മാനന്തവാടി ലൈബ്രറി വായനക്കാരുടെയും സഹൃദയരുടെയും ഒത്തുചേരൽ ഹാക്സൻ ഓഡിറ്റോറിയത്തിൽ നടന്നു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തി. ഡയലോഗ് സ​െൻറർ ജില്ല രക്ഷാധികാരി മാലിക് ഷഹബാസ്, ഡോ. സക്കീർ ഹുസൈൻ, അബ്ദുൽ അസീസ് എടത്തനാട്ടുകര, എം.പി. ചന്ദ്രശേഖരൻ നായർ, മണിയപ്പൻ, പോൾ ചെറുകാട്ടൂർ, അനീസ് ആലപ്പുഴ, വി. ഉസ്മാൻ, പി.വി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. FRIWDL22 ഡയലോഗ് സ​െൻറർ മാനന്തവാടി ലൈബ്രറി വായനക്കാരുടെയും സഹൃദയരുടെയും ഒത്തുചേരൽ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.