സ്​ത്രീകളുടെ കൂട്ടായ്മയിൽ വിളഞ്ഞ നെൽകൃഷിയുടെ വിളവെടുപ്പ്

മാനന്തവാടി: സ്ത്രീകളുടെ കൂട്ടായ്മയിൽ പൂർണമായും ജൈവരീതിയിൽ ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി. മാനന്തവാടി നഗരസഭയിലെ 13ാം ഡിവിഷനിലെ ആറാട്ടുതറ കല്ലറപ്പായി വയലിൽ ചെയ്ത കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്്. വർഷങ്ങളായി തരിശായി കിടന്ന വയലിൽ കീർത്തന ജെ.എൽ.ജി സ്വാശ്രയ സംഘമാണ് നെൽകൃഷി ഇറക്കിയത്. പാട്ടത്തിനെടുത്ത എട്ട് ഏക്കർ വയലിലാണ് ആതിര നെൽവിത്ത് ഉപയോഗിച്ച് കൃഷി ചെയ്തത്. നെൽകൃഷി പ്രോത്സാഹനത്തി​െൻറ ഭാഗമായാണ് തുടർച്ചയായി നാലാം വർഷവും നെൽകൃഷി ചെയ്യുന്നത്. ആറ് അംഗങ്ങളാണ് ഗ്രൂപിലുള്ളത്. കൃഷി വകുപ്പിൽനിന്നും ലഭിക്കുന്ന ധനസഹായമല്ലാതെ നഗരസഭയിൽനിന്നും യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു. മറ്റു സീസണുകളിൽ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. കൊയ്ത്തുത്സവം. നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ പ്രതിഭ ശശി, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. വത്സൻ എന്നിവർ സംസാരിച്ചു. പി. പുഷ്പവല്ലി, അനിഷ അനിൽ, പി. ഉഷ, മാലതി സുരേഷ്, പി. ലീല, ഷിനി ഗിരീഷ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. FRIWDL21കീർത്തന ജെ.എൽ.ജി സ്വാശ്രയ സംഘത്തി​െൻറ നെൽകൃഷി വിളവെടുപ്പ് ഫ്ലവർഷോ നാളെ സമാപിക്കും കൽപറ്റ: ബൈപാസ് മൈതാനത്ത് ഡിസംബർ 22 മുതൽ നടന്നു വരുന്ന വയനാട് ഫ്ലവർഷോ ഞായറാഴ്ച സമാപിക്കും. അഞ്ചര ഏക്കറിൽ നടക്കുന്ന ഫ്ലവർഷോയിൽ വിവിധങ്ങളായ ഒരു ലക്ഷത്തിലധികം ചെടികളുടെ പ്രദർശനവുമുണ്ട്. പ്രദർശനത്തിൽ 60 ഇനം വ്യത്യസ്ത പൂക്കളാണ് കൗതുക കാഴ്ചയായിട്ടുള്ളത്. ശനിയാഴ്ച വൈകിട്ട് നാദഗംഗ സംഘത്തി​െൻറ കലാവിരുന്നും സമാപന ദിവസമായ ഞായറാഴ്ച നന്തുണ്ണി കലാസംഘത്തി​െൻറ കലാപരിപാടികളും ഉണ്ടാകും. തിരുനാളിന് കൊടിയേറി സുൽത്താൻ ബത്തേരി: മൂലങ്കാവ് സ​െൻറ് ജൂഡ് ചർച്ചിൽ വി. യൂദാസ് തദ്ദേവുസി​െൻറയും വി. സെബാസ്റ്റനോസി​െൻറയും തിരുനാൾ തുടങ്ങി. ഇൗ മാസം 14 വരെയാണ് തിരുനാൾ. റവ. ഫാ. കുര്യാക്കോസ് പറമ്പിൽ കൊടി ഉയർത്തി. പ്രധാന തിരുനാൾ ഈ മാസം 13, 14 തീയതികളിൽ നടക്കും. മാനന്തവാടി: ആറാട്ടുതറ സ​െൻറ് തോമസ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥാനായ വി. തോമാശ്ലീഹായുടെയും വി. സെബാസ്റ്റനോസി​െൻറയും തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജസ്റ്റിന്‍ മൂന്നനാല്‍ കൊടിയേറ്റി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. കുര്‍ബാന, ലദീഞ്ഞ്, വചന സന്ദേശം, ഇല്ലത്തുവയല്‍ കുരിശടിയിലേക്ക് പ്രദക്ഷിണം എന്നിവയുണ്ടാകും. സമാപന ദിനമായ ഞായറാഴ്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. അഗസ്റ്റിന്‍ പുതിയടത്ത്ചാലില്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‍ പ്രദക്ഷിണം, വി. കുര്‍ബാനയുടെ ആശിര്‍വാദം, സ്നേഹവിരുന്ന്‍ എന്നിവ നടക്കും. FRIWDL23 മൂലങ്കാവ് സ​െൻറ് ജൂഡ് ചർച്ചിൽ തിരുനാളിന് തുടക്കംകുറിച്ച് കൊടി ഉയർത്തുന്നു FRIWDL24 ആറാട്ടുതറ സ​െൻറ് തോമസ് ദേവാലയത്തില്‍ തിരുനാളിന് തുടക്കംകുറിച്ച് കൊടി ഉയര്‍ത്തുന്നു ------------- കർമധീര പുരസ്കാരം സമ്മാനിച്ചു കൽപറ്റ: പി.കെ. ഗോപാലന്‍ സ്മാരക കർമധീര പുരസ്കാരം സുനില്‍ പരമേശ്വരന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. കൽപറ്റയില്‍ നടന്ന പി.കെ. ഗോപാലന്‍ അനുസ്മരണ സമ്മേളനത്തിലാണ് പുരസ്കാരം കൈമാറിയത്. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് പി.പി. ആലി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സെക്രട്ടറി പാലോട് രവി അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.സി. റോസക്കുട്ടി, പി.കെ. ജയലക്ഷ്മി, പി.വി. ബാലചന്ദ്രന്‍, കെ.എല്‍. പൗലോസ്, കെ.കെ. അബ്രഹാം, കെ.സി. അബു, സി.പി. വര്‍ഗീസ്, പി.കെ. അനില്‍കുമാര്‍, എന്‍.കെ. വര്‍ഗീസ്, വി.എ. മജീദ്, മംഗലശ്ശേരി മാധവന്‍മാസ്റ്റർ, കെ.എം. ആലി, കെ.ഇ. വിനയന്‍, ചിന്നമ്മ ജോസ്, പി.കെ. കുഞ്ഞിമൊയ്തീന്‍, ടി.എ. റെജി, ഷൈനി ജോയി, പി.എൻ. ശിവൻ, ഉമ്മർ കുണ്ടാട്ടിൽ, ഗിരീഷ് കൽപറ്റ, ഡി. യേശുദാസ്, കെ.എം. വർഗീസ്, ശ്രീനിവാസൻ തൊവരിമല, പി.എം. ഷംസുദ്ദീൻ, എൻ.സി. കൃഷ്ണകുമാർ, എ.പി. കുര്യാക്കോസ്, മോഹൻദാസ് കോട്ടക്കൊല്ലി, നജീബ് പിണങ്ങോട്, ആർ. രാമചന്ദ്രൻ, പി.എം. ജോസ്, സി.എ. ഗോപി, ബേബി തുരുത്തിയിൽ, ഒ. ഭാസ്കരൻ, എം.ഒ. ദേവസ്യ, എസ്. വിനോദ്കുമാർ, കെ.കെ. രാജേന്ദ്രൻ, സാലി റാട്ടക്കൊല്ലി, എസ്. മണി, പി.കെ. മുരളി, എം.എം. ജോസ്, എൻ.കെ. സുകുമാരൻ, കബീർ കുന്നമ്പറ്റ, കെ.യു. മാനു, എം.പി. ശശികുമാർ, എ.എം. നിശാന്ത്, ഷംസാദ് മരക്കാർ, മുജീബ് കോളിയോടൻ, ജിനി തോമസ്, ഏലിയാമ്മ മാത്തുക്കുട്ടി, ഷിജി ശ്രീനിവാസൻ, സരിൻ മാനുവൽ, പി.കെ. സുരേഷ്, അസീസ് വാളാട്, നിസാം പനമരം, ഇബ്രാഹിം കുരുക്കൾ എന്നിവർ സംസാരിച്ചു. FRIWDL25MUST പി.കെ. ഗോപാലൻ സ്മാരക കർമധീര പുരസ്കാരം സുനിൽ പരമേശ്വരന് ഉമ്മൻ ചാണ്ടി സമ്മാനിക്കുന്നു പടിഞ്ഞാറത്തറ ഡിവിഷൻ ഉപെതരഞ്ഞെടുപ്പ്: വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു കൽപറ്റ: ബ്ലോക്ക് പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനിൽ ആകസ്മിക ഒഴിവ് വന്നതിനാൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി വോട്ടർ പട്ടികയുടെ കരട് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു. ഇതിൽ അവകാശവാദമോ ആക്ഷേപമോ ജനുവരി 19 വരെ സമർപ്പിക്കാം. ആക്ഷേപങ്ങളിലും അവകാശവാദങ്ങളിലും ജനുവരി 29ന് തീർപ്പ് കൽപ്പിക്കും. ജനുവരി 30ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇതോടനുബന്ധിച്ച് കലക്ടറേറ്റിൽ ജില്ല തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ. ജയപ്രകാശി​െൻറ നേതൃത്വത്തിൽ യോഗം ചേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.