വാട്​സ്​ ആപ്​ പ്രചാരണം സംഘർഷാവസ്​ഥയുണ്ടാക്കി

കോഴിക്കോട്: പുതിയാപ്പയിൽ അപകടത്തിൽപെട്ട സ്കൂൾ വിദ്യാർഥികൾക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്ന വാട്സ് ആപ് പ്രചാരണം സംഘർഷാവസ്ഥയുണ്ടാക്കി. സന്ദേശം കണ്ട് ബീച്ച് ഗവ. ആശുപത്രിയിൽ എത്തിയ നാട്ടുകാരിൽ ചിലർ അധികൃതേരാട് തട്ടിക്കയറുകയായിരുന്നു. ജനറൽ ആശുപത്രിയിൽ നിന്ന് കുട്ടികളടക്കമുള്ളവരെ ആവശ്യമില്ലാതെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതെന്തിനെന്ന് ചോദിച്ചുകൊണ്ടായിരുന്നു വാക്തർക്കം. എന്നാൽ, കുട്ടികളടക്കം 50 ലേറെ പേർ ഒന്നിച്ച് വന്നപ്പോൾ ആവശ്യമായ സ്ഥലസൗകര്യമില്ലാത്തതിനാലാണ് പ്രഥമ ശുശ്രൂഷ നൽകി വിദഗ്ധചികിത്സക്ക് മെഡിക്കൽ കോളജടക്കം ആശുപത്രികളിലേക്ക് മാറ്റിയതെന്ന് ബീച്ച് ആശുപത്രി അധികൃതർ അറിയിച്ചു. അപകടവിവരമറിഞ്ഞ് ഏറെപ്പേർ ബീച്ച് ആശുപത്രിയിലെത്തിയിരുന്നു. പൊലീസും സുരക്ഷജീവനക്കാരും ചേർന്ന് നാട്ടുകാരെ നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.