'കാവുകളും അനുഷ്ഠാനകലാപാരമ്പര്യവും' ദേശീയ സെമിനാർ നാളെ

കോഴിക്കോട്: ഇന്ത്യൻ ഫോക്‌ലോർ റിസർച്ചേഴ്സ് ഓർഗനൈസേഷനും മുംബൈ യൂനിവേഴ്സിറ്റി ലോക കലാ അക്കാദമിയും സ​െൻറർ ഫോർ കൾചറൽ സ്റ്റഡീസ് കോഴിക്കോടും ചേർന്ന് 'കാവുകളും ഇന്ത്യയിലെ അനുഷ്ഠാനകലാപാരമ്പര്യവും' എന്ന ദേശീയ സെമിനാർ കോഴിക്കോട്ട്നടത്തും. ജനുവരി ഏഴിന് രാവിലെ 10ന് തളി ഗുരുവായൂരപ്പൻ ഹാളിൽ മുംബൈ യൂനിവേഴ്സിറ്റി ലോക കലാ അക്കാദമി പ്രഫസർ പ്രകാശ് കാംഗെ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ഫോക്‌ലോർ റിസർച്ചേഴ്സ് ഓർഗനൈസേഷൻ ഏറ്റവും മികച്ച അനുഷ്ഠാന കലാകാരനുള്ള നർത്തകരത്നം പുരസ്കാരം തിറയാട്ട കലാകാരൻ മൂർക്കനാട്ട് പീതാംബരന് സാമൂതിരി രാജാവ് കെ.സി. ഉണ്ണിയനുജൻ രാജ നൽകും. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. തിറയാട്ട കലാകാരന്മാരെ ആദരിക്കും. പാരമ്പര്യവാദ്യ സംഗീതം, തിറയാട്ടം, ജനഭൗതികസംസ്കാരപ്രദർശനം എന്നിവ ഒരുക്കിയിട്ടുണ്ട്. ഡോ. ഇ.കെ. ഗോവിന്ദവർമരാജ, ഡോ. കെ.എം. അരവിന്ദാക്ഷൻ, ഡോ. പി. വിജിഷ, എൻ. അബുല്ലൈസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.