ലെവി ഇൗടാക്കുന്നത്​ അവസാനിപ്പിക്കണം

കോഴിക്കോട്: ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് വ്യാപാരികളിൽനിന്ന് 20 ശതമാനം അഡീഷനൽ വെൽഫെയർ ലെവി ഇൗടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ബോർഡ് ലെവി ഇനത്തിൽ 90 കോടി രൂപയോളം വ്യാപാരികളിൽനിന്ന് ഇൗടാക്കിയിട്ടുണ്ട്. ഇൗ തുക ഉപയോഗിച്ച് തൊഴിലാളികൾക്ക് കാര്യമായ സഹായങ്ങളൊന്നും നൽകിയിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സേതുമാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.വി.എം. കബീർ, എം. ഷാഹുൽ ഹമീദ്, അഷ്റഫ് മൂത്തേടത്ത്, കെ.പി. കുഞ്ഞബ്ദുല്ല, എം. അബ്ദുൽ സലാം, സി.ജെ. ടെന്നിസൺ, കെ.പി. അബ്ദുൽ റസാഖ്, കെ.എം. ഹനീഫ, എം.കെ. ഗംഗാധരൻ, പി.വി. ഉസ്മാൻകോയ, വി. ഇബ്രാഹീം ഹാജി, കെ.പി. മൊയ്തീൻകോയ ഹാജി, ടി.എം. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.