പൈങ്ങോട്ടായിയിൽ കനാൽ വിവാദം -കനാലിനു മുകളിൽ സ്ലാബ് നിർമിച്ച് മണ്ണിട്ടത് പൂർവസ്​ഥിതിയിലാക്കണമെന്ന് അധികൃതർ

ആയഞ്ചേരി: കനാലിനു മുകളിൽ സ്ലാബ് നിർമിച്ച് മണ്ണിട്ടത് പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് കനാൽ കടന്നുപോകുന്ന ഭാഗത്തെ സ്ഥലം ഉടമകൾക്ക് അധികൃതരുടെ നോട്ടീസ്. പൈങ്ങോട്ടായി- തറോപ്പൊയിൽ കനാലി​െൻറ ചെറുവറ്റ--കീരംവെള്ളി ഭാഗത്തെ കുടുംബങ്ങൾക്കാണ് ജലസേചന വകുപ്പ് അസി. എൻജിനീയർ നോട്ടീസ് അയച്ചത്. എന്നാൽ, വർഷങ്ങൾക്കു മുമ്പ് അധികൃതർതന്നെയാണ് കനാലിനു മുകളിൽ സ്ലാബ് നിർമിച്ച് മണ്ണിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പൈങ്ങോട്ടായി-തറോപ്പൊയിൽ ഫീൽഡ്ബോത്തി കനാൽ മണ്ണിട്ട് നികത്തിയതിനാൽ കനാലി​െൻറ പ്രവർത്തനം തടസ്സപ്പെട്ടതായി അധികൃതർ നൽകിയ നോട്ടീസിൽ പറയുന്നു. തറോപ്പൊയിൽ ഭാഗത്തേക്ക് കനാൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉണ്ടായിരുന്നു. സ്ലാബിട്ട് മൂടിയതിനാൽ കനാലി​െൻറ ആഴം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, 40വർഷം മുമ്പ് ജലസേചന വകുപ്പി​െൻറ നേതൃത്വത്തിലാണ് ഈ ഭാഗത്ത് സ്ലാബിട്ടതെന്നും അതി​െൻറ ചെലവും വകുപ്പാണ് വഹിച്ചതെന്നും നാട്ടുകാർ പറയുന്നു. അധികൃതർ മണ്ണിട്ട് മൂടിയ ഭാഗത്തെ മണ്ണ് സ്ഥലം ഉടമകൾ നീക്കംചെയ്യണമെന്ന് പറയുന്നതിൽ ന്യായമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. കുളമ്പുരോഗ പ്രതിരോധം തുടങ്ങി ആയഞ്ചേരി: ഗോരക്ഷ -കുളമ്പുരോഗ പ്രതിരോധത്തി​െൻറ ഭാഗമായി ആയഞ്ചേരി പഞ്ചായത്തിലെ പശുക്കൾക്ക് കുത്തിവെപ്പ് തുടങ്ങി. ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രൂപ കേളോത്ത് അധ്യക്ഷത വഹിച്ചു. ഡോ. ശ്രീനേഷ് ബോധവത്കരണ ക്ലാസെടുത്തു. എ.കെ. അബ്ദുല്ല, വി.എസ്. അജിത, റാം മനോഹർ, വി. അരുൺകുമാർ, സൈനബ കാരമ്പ്ര, നാരായണൻ കുളങ്ങരത്ത്, പ്രജിന എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ആയഞ്ചേരി മസ്ജിദുൽ ജമാൽ അങ്കണം: മതപ്രഭാഷണം--ഇ. മുഹമ്മദ് അമീൻ--8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.