വടകര: സംസ്ഥാന വ്യാപകമായി റേഷന്‍കടകളില്‍ വിജിലന്‍സ് നടത്തുന്ന പരിശോധനകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ പരിശോധന നടന്നു. വടകര, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളിലാണ് പരിശോധന നടന്നത്. താമരശ്ശേരിയിലും വടകര താലൂക്കില്‍ മംഗലാട്, കാക്കുനി എന്നിവിടങ്ങളിലെ റേഷന്‍ കടകളിലും കൊയിലാണ്ടി താലൂക്കില്‍ കൂട്ടാലിടയിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. റേഷന്‍കടകളില്‍ വ്യാപക കൃത്രിമം നടക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്. പരിശോധന നടന്നയിടങ്ങളില്‍നിന്ന് നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. റേഷന്‍കടകള്‍ തുറക്കുന്നതില്‍ സമയക്രമം പാലിക്കാതിരിക്കുക, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലിലും തൂക്കങ്ങളിലും ക്രമക്കേട് നടത്തുക എന്നിവ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ വിജിലന്‍സ് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ടു ചെയ്തശേഷം നടപടിയെടുക്കും. വിജിലന്‍സ് സ്‌പെഷല്‍സെല്‍ എസ്.പി സുനില്‍ ബാബുവിെൻറ നേതൃത്വത്തില്‍ ഡിവൈ.എസ്.പിമാരായ പ്രേംദാസ്, ചന്ദ്രന്‍, ഷാനവാസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.