മോഹൻ കടത്തനാട് പുരസ്​കാരം സമ്മാനിച്ചു

വടകര: പ്രശസ്ത നാടകകൃത്തും സിനിമ, സീരിയൽ സംവിധായകനുമായ മോഹൻ കടത്തനാടി‍​െൻറ ഓർമക്കായി വടകര മലയാള സാഹിതി ഏർപ്പെടുത്തിയ പ്രഥമ മോഹൻ കടത്തനാട് പുരസ്കാരം ഹ്രസ്വ ചലച്ചിത്ര സംവിധായകൻ വി.പി. േപ്രമൻ പുതിയാപ്പക്ക് കവി എടയത്ത് ശശീന്ദ്രൻ സമ്മാനിച്ചു. കാഥികൻ പി. അശോകൻ ഉദ്ഘാടനം ചെയ്തു. കോമത്ത് രാജൻ അധ്യക്ഷത വഹിച്ചു. വി.പി. നാണു, എൻ.കെ. സോമൻ, മോഹൻ സി. വടകര, കെ. പ്രകാശൻ, ഉണ്ണി ആചാരി എന്നിവർ സംസാരിച്ചു. 'നാടകം ഇന്നലെ ഇന്ന്' എന്ന ചർച്ചയിൽ വി. ബാലൻ, അറക്കിലാട് രാമകൃഷ്ണൻ, ചോയിക്കുട്ടി എന്നിവർ സംസാരിച്ചു. 'ഭാര്യസമേതം' നാടകത്തിന് ആറ് പുരസ്കാരങ്ങൾ വടകര: ഇരിങ്ങാലക്കുട സ​െൻറ് ജോസഫ്സ് ചർച്ച് നടത്തിയ അഖില കേരള പ്രഫഷനൽ നാടകമത്സരത്തിൽ കോഴിക്കോട് രംഗമിത്രയുടെ ജയൻ തിരുമന രചനയും സംവിധാനവും നിർവഹിച്ച 'ഭാര്യസമേതം' നാടകത്തിന് ആറു പുരസ്കാരങ്ങൾ ലഭിച്ചു. രാധൻ കണ്ണപുരം (മികച്ച നടൻ), വീണ പ്രകാശ് (മികച്ച ഗായിക), കേരളപുരം ശ്രീധരൻ (മികച്ച സംഗീത സംവിധാനം), മിനി രാധൻ (മികച്ച നടി പ്രത്യേക ജൂറി അവാർഡ്), കലാനിലയം തുളസി (മികച്ച സഹനടി) എന്നിവർക്കും മികച്ച രണ്ടാമത്തെ നാടകത്തിനുമുള്ള അവാർഡുകളാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.