ബൈക്ക് യാത്രികെൻറ അശ്രദ്ധ വിനോദയാത്ര അപകടയാത്രയാക്കി പുതിയാപ്പ: വിനോദയാത്ര ദുഃഖയാത്രയാക്കിയത് ബൈക്ക് യാത്രികെൻറ അശദ്ധ്ര. നിരവധി അപകടങ്ങൾ നടന്ന പുതിയങ്ങാടി പള്ളിക്കണ്ടി എടക്കൽ വളവിൽ തന്നെയാണ് വെള്ളിയാഴ്ച വൈകീട്ട് 3.20ന് വിനോദ യാത്രസംഘം അപകടത്തിൽപെട്ടത്. യു ടേണിൽ വൺേവ തെറ്റിച്ചെത്തിയ ബൈക്ക്യാത്രികന് വശംകൊടുക്കാനുള്ള ശ്രമത്തിനിടെ ബസിെൻറ നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. േകാഴിക്കോട് ബീച്ച് കണ്ട് മടങ്ങുകയായിരുന്ന സംഘം ഭക്ഷണം കഴിച്ച് രണ്ടുകിലോമീറ്റർ എത്തിയതോടെയാണ് അപകടം. രണ്ടുബസുകളിലായാണ് വിദ്യാർഥികൾ വെള്ളിയാഴ്ച ഏകദിന വിനോദയാത്രക്ക് എത്തിയത്. ഇരു ബസുകളും വേഗത്തിലായിരുന്നില്ലെന്ന് അപകടം കണ്ടുനിന്നവർ പറയുന്നു. നിയന്ത്രണംവിട്ട് എട്ടടിയോളം താഴ്ചയിലേക്ക് ബസ് ചാടിയതോടെ വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടക്കരച്ചിലായിരുന്നു. വീടിനു സമീപം നിർത്തിയിട്ട സ്കൂട്ടർ പൂർണമായും തകർന്നു. സമീപത്തെ രമ്യ നിവാസിൽ സച്ചിദാനന്ദെൻറ വീട്ടിലിടിച്ചാണ് ബസ് നിന്നത്. വീടിെൻറ ഒരുഭാഗം പൂർണമായും തകർന്നു. വീട്ടിനകത്ത് വിശ്രമിക്കുകയായിരുന്ന സച്ചിദാനന്ദെൻറ മരുമകൾ ഗർഭിണിയായ ഹിമക്ക് (26) നിസ്സാര പരിക്കേറ്റ് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സച്ചിദാനന്ദെൻറ വീട്ടിലേക്ക് രണ്ടുവർഷം മുമ്പ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയിരുന്നു. അപകടം സംഭവിച്ച ഉടൻ സമീപത്ത് പേട്രാളിങ് നടത്തുകയായിരുന്ന വെള്ളയിൽ എസ്.െഎ ജംഷീദ് പുറമ്പാളിലും സംഘവും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കി. വീടിെൻറ ഭിത്തിയിലിടിച്ച് കുത്തനെ കിടന്ന ബസിൽനിന്ന് സാഹസികമായാണ് അപകടത്തിൽപെട്ടവരെ രക്ഷിച്ചത്. ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ്, നോർത്ത് അസി. കമീഷണർ പി.കെ. രാജു, എലത്തൂർ എസ്.െഎ എസ്. അരുൺപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.