ദയാപുരത്ത് ത്രിദിന അന്താരാഷ്​ട്ര കോണ്‍ഫറന്‍സ് തുടങ്ങി

ചാത്തമംഗലം: സാമൂഹികനീതി, സാമുദായിക സൗഹാർദം, പുതുവിദ്യാഭ്യാസം എന്ന വിഷയത്തില്‍ ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ദയാപുരത്ത് തുടങ്ങി. ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രവും യു.എ.ഇയിലെ ഹാബിറ്റാറ്റ് ഗ്രൂപ് ഓഫ് സ്കൂള്‍സും സംയുക്തമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സ് റൂത്ത് കോണ്‍ ഇൻസ്റ്റിറ്റ്യൂട്ട് ഇൻറർനാഷനല്‍ പ്രസിഡൻറ് ആന്‍ഡ്രിയ ഷ്മിഡ് (ജർമനി) ഉദ്ഘാടനം ചെയ്തു. റൂത്ത് കോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ഘടകത്തി‍​െൻറ 18ാമത് ദേശീയ വാർഷിക സമ്മേളനത്തി​െൻറ ഉദ്ഘാടനവും അവർ നിർവഹിച്ചു. ഡോ. എൻ.പി ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയായി. ദയാപുരം അല്‍ ഇസ്ലാം ചാരിറ്റബ്ള്‍ ട്രസ്റ്റ് എക്സിക്യൂട്ടിവ് സെക്രട്ടറി കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. ദയാപുരത്തി​െൻറ ഉദ്ദേശ്യ ലക്ഷ്യത്തെപ്പറ്റി ഡോ. എൻ.പി. ആഷ്ലിയും ഹാബിറ്റാറ്റ് സ്കൂളുകളുടെ സാമൂഹിക പ്രസക്തിയെക്കുറിച്ച് അക്കാദമിക് ഡീന്‍ വസീം യൂസുഫ് ഭട്ടും വിശദീകരിച്ചു. ഡോ. സി. തോമസ് എബ്രഹാം, മോളി തോമസ് എന്നിവരുടെ കൂട്ടുരചനയായ 'തളം കെട്ടാതെ ജീവിതം' പുസ്തകം ഡോ. എം.എം. ബഷീറും തോമസ് എബ്രഹാമി‍​െൻറ 'ദ ബട്ടർഫ്ലൈ എഫക്ട്' ദയാപുരം രക്ഷാധികാരി സി.ടി. അബ്ദുറഹീമും പ്രകാശനം ചെയ്തു. ടി.സി.ഐ ഗ്രാജ്വേഷന്‍ നേടിയ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പ്രഫ. ജോബി സിറിയക് എന്നിവരെ അനുമോദിച്ചു. ഹാബിറ്റാറ്റ് സ്കൂള്‍സ് അക്കാദമിക് സി.ഇ.ഒ സി.ടി. ആദിൽ, ആർ.സി.ഐ ഇന്ത്യ ഘടകം ജനറല്‍ സെക്രട്ടറി കെ.വി. വിജയൻ, ഡോ. സി. തോമസ് എബ്രഹാം, ടി.സി.ഐ വാർഷിക സമ്മേളനത്തി‍​െൻറ ജനറല്‍ കണ്‍വീനർ ടി.വി. അബ്ദുൽ ഗഫൂർ, ദയാപുരം െറസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി.ഇ. രഞ്ജിനി എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്ന വിദ്യാഭ്യാസ സെമിനാറുകളിലും ചർച്ചകളിലുമായി പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം സ്ഥാപകൻ ശശികുമാർ, ടി.സി.ഐ ഫെസിലിറ്റേറ്റര്‍ ഡോ. അലക്‌സാണ്ടര്‍ ട്രോസ്റ്റ് (ജർമനി), െഡക്കാന്‍ ക്രോണിക്ള്‍ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ കെ.ജെ. ജേക്കബ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.