കെ.എം.സി.സിയുടെ കൈത്താങ്ങ്: സൗദിയിൽ വീട്ടുതടങ്കലിലായ സിദ്ദീഖി​െൻറ മോചനത്തിനു വഴിയൊരുങ്ങുന്നു

നടുവണ്ണൂർ: വർഷത്തോളമായി സൗദിയിൽ സ്പോൺസറുടെ വീട്ടുതടങ്കലിൽ കഴിയുന്ന കരുവണ്ണൂർ എടച്ചിലാട്ട് സിദ്ദീഖി​െൻറ മോചനത്തിനു വഴിയൊരുങ്ങുന്നു. ജി.സി.സി.കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ കൈത്താങ്ങാണ് സിദ്ദീഖിനും കുടുംബത്തിനും ആശ്വാസമാവുന്നത്. സൗദിയിലെ കിഫ്ജിയിൽ സ്പോൺസറുടെ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടമാണ് സിദ്ദീഖിനെ കുടുക്കിയത്. മാസങ്ങളോളം ജയിലിലും പിന്നീട് സ്പോൺസറുടെ വീട്ടുതടങ്കലിലും കഴിയുകയാണ് സിദ്ദീഖ്. കഴിഞ്ഞ ഡിസംബർ 31ന് 14000 റിയാൽ (2,36,711രൂപ) പിഴ അടക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. സൗദി കിഫ്ജി കെ.എം.സി.സിയും ജി.സി.സി.കെ.എം.സിയും ചേർന്നു മോചനത്തിനാവശ്യമായ ഫണ്ട് ശേഖരിച്ചു. കരുവണ്ണൂരിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് നാസർ എസ്‌റ്റേറ്റുമുക്ക് തുക കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് ടി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് നടുവണ്ണൂർ, കേയക്കണ്ടി അബ്ദുല്ല, പറമ്പത്ത് ഖാദർ, പി.സി. ഗഫൂർ, എൻ.കെ. സാലിം, വി.കെ.സി. മുജീബ്, കെ.ടി.കെ. റഷീദ്. ശഫീഖ് കരുവണ്ണൂർ, ബുഹാരി മാസ്റ്റർ, ശരീഫ് കുറ്റിമാക്കൂൽ, സി. ഹമീദ്, റംല കുന്നുമ്മൽ, സുബൈദ കരുവണ്ണൂർ, ഹമീദ് ചെറുവത്ത് എന്നിവർ സംസാരിച്ചു. അഷ്റഫ് പുതിയപ്പുറം സ്വാഗതവും എം.ഇ. കുഞ്ഞായി നന്ദിയും പറഞ്ഞു. കാർ സ്കൂട്ടറിൽ ഇടിച്ചു നടുവണ്ണൂർ: സംസ്ഥാന പാതയിൽ കരുവണ്ണൂർ പുതിയാപ്പുറം വളവിൽ നിർത്തിയിട്ട ബൈക്കിൽ കാർ ഇടിച്ചു. ആളുകൾക്ക് പരിക്കില്ല. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോകുന്ന ആൾട്ടോ കാറാണ് നിയന്ത്രണംവിട്ട് നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ചത്. ആക്ടിവ സ്കൂട്ടറി​െൻറ മുൻഭാഗം തകർന്നു. അന്താരാഷ്ട്ര ഓപൺ കരാേട്ട ചാമ്പ്യൻഷിപ്: നടുവണ്ണൂർ ദോജോ ടീമിന് ഓവറോൾ കിരീടം നടുവണ്ണൂർ: ജെ.എസ്.കെ.എ ഇന്ത്യ തൃശൂരിൽ സംഘടിപ്പിച്ച 39ാമത് ജെ.എസ്.കെ.എ അന്താരാഷ്ട്ര ഓപൺ കരാേട്ട ചാമ്പ്യൻഷിപ്പിൽ നടുവണ്ണൂർ ദോജോ ടീം ഓവറോൾ കിരീടം നേടി. 19 സ്വർണം, 10 വെള്ളി, രണ്ട് വെങ്കലം എന്നിവയാണ് ടീം കരസ്ഥമാക്കിയത്. ചാമ്പ്യൻഷിപ്പിൽ ചീഫ് ഇൻസ്ട്രക്ടറായ സെൻസായ് നിസാർ വെറ്ററൻ കത്ത വിഭാഗത്തിലും പരിശീലകൻ വിഷ്ണുരാജ് സീനിയർ കത്ത വിഭാഗത്തിലും സ്വർണ മെഡൽ കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.