മേപ്പയൂർ: മേപ്പയൂർ സർവിസ് സഹകരണ ബാങ്ക് നടത്തിയ ക്രിസ്മസ്-പുതുവത്സര ചന്തയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ടൗണിലെ കച്ചവടക്കാരന് മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.എം.എ. അസീസ് അധ്യക്ഷത വഹിച്ചു. ആഷിദ് ചാവട്ട്, ലബീബ് അശ്റഫ്, മുഹമ്മദ് എരവത്ത്, വി.പി. ജാഫർ, വി. നസറുദ്ദീൻ എന്നിവർ സംസാരിച്ചു. ഒാവുചാൽ നിർമാണത്തിനിടെ ഖബറുകൾ കണ്ടെത്തി മേപ്പയൂർ: പേരാമ്പ്ര-പയ്യോളി റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന തുറയൂർ പഞ്ചായത്തിലെ ഇരിങ്ങത്ത് പാക്കനാർപുരം പ്രദേശത്ത് റോഡ് വികസനത്തിെൻറ ഭാഗമായി ഒാവുചാലിനുവേണ്ടി കുഴി എടുത്തപ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടനവധി ഖബറുകൾ കണ്ടെത്തി. കണ്ടെത്തിയ സ്ഥലങ്ങളിലും ഒാവുചാലിനുവേണ്ടി കോൺക്രീറ്റ് ചെയ്തു. മുസ്ലിം ലീഗ് സമ്മേളനം മേപ്പയൂർ: ദലിത്-പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കാൻ മുസ്ലിം ലീഗിനേ കഴിയൂവെന്ന് വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറി ജയന്തി രാജൻ പറഞ്ഞു. കീഴ്പയ്യൂർ വെസ്റ്റ് ശാഖ മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കിഴക്കയിൽ അമ്മത് അധ്യക്ഷത വഹിച്ചു. സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്, ടി.കെ. ലത്തീഫ്, ഹുസ്സെൻ കമ്മന, സലാം ഊട്ടി കമ്മന, എള്ളോയത്തിൽ അസ്സയിനാർ, എൻ.വി. സാബിത്ത്, പഞ്ചായത്ത് അംഗങ്ങളായ പി.എം. പവിത്രൻ, ഷർമിന കോമത്ത്, സറീന ഒളോറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.