പേരാമ്പ്ര: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ വേഗത വർധിപ്പിക്കുന്നതിന് വിദ്യാഭ്യാസ ഒാഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ല സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപക യോഗ്യത പരീക്ഷ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്നും ഭാവിയിൽ അധ്യാപക പരിശീലന കോഴ്സിനു മുമ്പേ അഭിരുചി പരീക്ഷ നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ. ടി. ഭാരതി (പ്രസി), എൻ. പി. അനിൽകുമാർ, കെ. വി. ആനന്ദൻ, ബാബു ആനവാതിൽ (വൈസ് പ്രസി), സി. ബിജു (സെക്ര), കെ. സുധിന, അഷ്റഫ് കുരുവട്ടൂർ, എൻ. വി. എം. സത്യൻ (ജോ. സെക്ര), ടി. സുഗതൻ (ട്രഷ). ഫോട്ടോ: ടി. ഭാരതി (പ്രസി), സി. ബിജു (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.