പേരാമ്പ്ര: ചേനായിക്കടവിൽനിന്ന് അനധികൃതമായി മണൽവാരുന്നതു കാരണം തീരമിടിയുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നു. പകൽ, രാത്രി ഭേദമില്ലാതെ വലിയ തോതിലാണ് ഇവിടെനിന്നും മണലൂറ്റുന്നത്. തോണിയിൽ മണൽ വാരി കല്ലൂർ, വേളം ഭാഗങ്ങളിലെത്തിച്ചാണ് വിൽപന. വൻതോതിലുള്ള മണൽവാരൽ കാരണം തീരം വ്യാപകമായി ഇടിയുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി കരിങ്കല്ലുകൊണ്ട് തീരം കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം തകർന്നിരിക്കുകയാണ്. പ്രദേശത്തുള്ളവർ ജലക്ഷാമത്തിെൻറ പിടിയിലുമാണ്. കാപ്പുമ്മൽ, കൈപ്രം കോളനിവാസികൾ കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ്. അമിത മണലെടുപ്പ് കാരണം പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് പ്രദേശത്തെ ജലസ്രോതസ്സുകളെ ബാധിക്കുന്നു. കുറ്റ്യാടി പുഴയിലെ വിവിധ കടവുകളിൽ നടക്കുന്ന അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.