ചെന്നൈ ആർ.എസ്​.എസ്​ ഒാഫിസ്​ സ്​​േഫാടനക്കേസ്​; 24 വർഷത്തിനുശേഷം അറസ്​റ്റ്

സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു സ്വന്തം ലേഖകൻ ചെന്നൈ: പതിനൊന്ന് പേർ കൊല്ലപ്പെട്ട ചെന്നൈ ആർ.എസ്.എസ് ആസ്ഥാനത്തെ ബോംബാക്രമണ കേസിൽ 24 വർഷത്തിനുശേഷം മുഖ്യപ്രതി പിടിയിൽ. തലക്ക് 10 ലക്ഷം രൂപ വിലയിട്ട മുഷ്താഖ് അഹമ്മദിനെ (56) ചെന്നൈ പ്രാന്തപ്രദേശത്തു നിന്നാണ് സി.ബി.െഎ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കൊപ്പം ബോംബ് നിർമാണത്തിൽ പെങ്കടുത്തെന്നും സ്േഫാടകവസ്തു ആർ.എസ്.എസ് ഒാഫിസിൽ സ്ഥാപിച്ചെന്നുമാണ് ഇയാൾക്കെതിരായ കുറ്റം. സി.ബി.െഎ വക്താവ് അഭിഷേക് ദയാൽ ഡൽഹിയിൽ അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. ചെന്നൈ ചെത്പേട്ടിലെ ആർ.എസ്.എസ് ആസ്ഥാനമായ ബഹുനില കെട്ടിടത്തിൽ 1993 ആഗസ്റ്റ് എട്ടിനാണ് ആർ.ഡി.എക്സ് ഉപയോഗിച്ച് സ്േഫാടനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 'ജിഹാദ് കമ്മിറ്റി', നിരോധിത സംഘടനയായ 'അൽ ഉമ്മ' തുടങ്ങിയവയുടെ പ്രവർത്തകർ സി.ബി.െഎയുടെ പിടിയിലായി. തീവ്രവാദ കേസുകൾ വിചാരണ ചെയ്യുന്ന ചെന്നൈ ടാഡ കോടതിയിൽ 14 വർഷം നീണ്ട വിചാരണക്കൊടുവിൽ 2007ൽ 11 പേരെ കുറ്റവാളികളായി കെണ്ടത്തി. മൂന്നു പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിൽ 18 പേർ പ്രതികളായിരുന്നു. അൽ ഉമ്മ സ്ഥാപകൻ എസ്.എ. ബാഷ ഉൾപ്പെടെ ഏഴുപേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ഇമാം അലി 2002ൽ ബംഗളൂരുവിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മറ്റൊരു പ്രതിയായ ജിഹാദ് കമ്മിറ്റി സ്ഥാപകൻ പളനിബാബയെ 1997ൽ ആർ.എസ്.എസ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.