ഭാരവാഹികൾ പരസ്​പരം അംഗീകരിക്കുന്നില്ല; കോഴിക്കോട്​ സൗത്ത്​ മണ്ഡലം ലീഗ്​ കമ്മിറ്റി സ്തംഭനാവസ്​ഥയിൽ

ഭാരവാഹികൾ പരസ്പരം അംഗീകരിക്കുന്നില്ല; കോഴിക്കോട് സൗത്ത് മണ്ഡലം ലീഗ് കമ്മിറ്റി സ്തംഭനാവസ്ഥയിൽ കോഴിക്കോട്: വിഭാഗീയത കാരണം കൗൺസിൽ ചേരാതെ ഭാരവാഹികെള പ്രഖ്യാപിച്ചെങ്കിലും കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി പ്രവർത്തനക്ഷമമായില്ല. പാർട്ടി സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച ഭാരവാഹികൾതന്നെ പരസ്പരം അംഗീകരിക്കാത്തതിനാൽ ഒരുമിച്ചിരിക്കാൻപോലും തയാറാവാത്തതാണ് കാരണം. അതിനിടെ, കൗൺസിൽ ചേരാതെ ഭാരവാഹികളെ പ്രഖ്യാപിച്ച നേതൃത്വത്തി​െൻറ നടപടിക്കെതിരെ ഒരുവിഭാഗം ഒപ്പുശേഖരണവും നടത്തിവരുകയാണ്. ഡിസംബർ 16നാണ് പാർട്ടി നേതൃത്വം കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്. എസ്.വി. ഉസ്മാൻകോയ പ്രസിഡൻറും എ.വി. അൻവർ ജനറൽ സെക്രട്ടറിയും കെ.പി. അബ്ദുല്ലക്കോയ ട്രഷററുമായ കമ്മിറ്റിയിൽ അഞ്ചു വൈസ് പ്രസിഡൻറുമാരും അഞ്ച് സെക്രട്ടറിമാരുമുൾപ്പെടെ 13 ഭാരവാഹികളാണുള്ളത്. പ്രഖ്യാപനം വന്ന ഉടനെ പ്രസിഡൻറുൾപ്പെടെയുള്ള ഭാരവാഹികളും പഴയ ഭാരവാഹികളും യോഗംചേർന്ന് പ്രതിഷേധം അറിയിച്ചിരുന്നു. മണ്ഡലം മാറി അംഗത്വമെടുത്തവരെ ഉൾപ്പെടുത്തിയതിലും കൗൺസിൽ ചേരാതെ ഭാരവാഹികളെ പ്രഖ്യാപിച്ചതിലുമായിരുന്നു ഇവർക്ക് പ്രതിഷേധം. ഇതിനുപകരമായി മറുഭാഗവും വേറെ യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിച്ച രീതിയോടുള്ള എതിർപ്പ് നേതൃത്വത്തെ അറിയിക്കുകയുണ്ടായി. ഇതിനിടെ, ലീഗ് ജില്ല നേതൃത്വം ഇടപെട്ട് രണ്ടുതവണ പുതിയ ഭാരവാഹികളുടെ യോഗം വിളിച്ചെങ്കിലും ബഹുഭൂരിഭാഗംപേരും പെങ്കടുത്തില്ല. ആദ്യയോഗത്തിൽ പ്രസിഡൻറ് തന്നെ എത്തിയില്ല. രണ്ടാമത് ചേർന്ന യോഗത്തിൽ പ്രസിഡൻറും സെക്രട്ടറിയുമുൾപ്പെടെ നാലുപേരാണ് പെങ്കടുത്തത്. ജില്ല നേതൃത്വം ഇടപെട്ട് നിരന്തരം സമ്മർദം ചെലുത്തിയിട്ടും ഭാരവാഹികളെ ഒന്നിച്ചിരുത്താൻ കഴിയാത്തത് സംഘടനാപ്രവർത്തനെത്ത പാടെ സ്തംഭനാവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഒന്നരവർഷക്കാലം നീണ്ടുനിന്ന മെംബർഷിപ് പ്രവർത്തനത്തിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവരെ ഒരിക്കൽപോലും വിളിച്ചുചേർക്കാതെ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ മണ്ഡലത്തിലെ പാർട്ടിപ്രവർത്തകർക്ക് കടുത്ത അസംതൃപ്തിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.