അന്താരാഷ്ട്ര പീസ് കോൺഫറൻസ് ഇന്ന് കുന്ദമംഗലം: മർകസ് റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പീസ് കോൺഫറൻസ് ശനിയാഴ്ച വൈകുന്നേരം 6.30ന് സുപ്രീംകോടതി ജസ്റ്റിസ് രാകേഷ് കുമാര്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മനുഷ്യാവകാശ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉച്ചക്ക് രണ്ടിന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരനും വൈകീട്ട് നാലിന് നടക്കുന്ന സൗഹാര്‍ദ സമ്മേളനം മന്ത്രി കെ.ടി. ജലീലും ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച നടന്ന പ്രവാസി സംഗമത്തിെൻറ ഉദ്ഘാടനം സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ. പി.വി. അന്‍വര്‍, വി. അബ്ദുറഹ്മാൻ തുടങ്ങിയവര്‍ സംസാരിച്ചു. ആദര്‍ശ സമ്മേളനം പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മതപണ്ഡിതർ പെങ്കടുത്ത നാഷനല്‍ മീറ്റുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.