മിനി ബൈപാസിലൂടെ ബസ് സർവിസ് വേണമെന്ന് കോഴിക്കോട്: തണ്ണീർപ്പന്തലിൽനിന്ന് കുണ്ടൂപ്പറമ്പ്-കാരപ്പറമ്പ് മിനി ബൈപാസിലൂടെ സിറ്റിയിലേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ എടക്കാട് ഏരിയ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. ഉണ്ണികൃഷ്ണൻ മേേമ്പക്കി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. പത്മനാഭൻ, എസ്.കെ. ശിവരാജൻ, പി. ഗോപാലകൃഷ്ണൻ, ശാന്ത വിശ്വനാഥൻ, പി.എം. കരുണാകരൻ, ഒ.ജെ. ഫിലോമിന, സരസ്വതി അന്തർജ്ജനം, എം. പ്രഭാകരൻ, സി. രവീന്ദ്രൻ, കെ. ലക്ഷ്മി എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ് കോഴിക്കോട്: ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിെൻറയും ലഹരിവിരുദ്ധ ക്ലബിെൻറയും ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി-ഹൈസ്കൂൾ വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ജില്ല അസി. എക്സൈസ് കമീഷണർ എം.കെ. ജോസഫ് ക്ലാസെടുത്തു. വാർഡ് കൗൺസിലർ പി.പി. ഷഹിദ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ടി. ജയപ്രഭ സൗഹൃദ ക്ലബ് കോഒാഡിനേറ്റർ പി.സി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. അധ്യാപകരായ കെ. മൊയ്തു, കെ.എം. പങ്കജം, റജീന ഹസ്സൻ കോയ എന്നിവർ നേതൃത്വം നൽകി. അനുശോചിച്ചു കോഴിക്കോട്: കോളജ് അധ്യാപകനും ബഹുഭാഷ പണ്ഡിതനും വാഗ്മിയും പ്രഭാഷകനുമായിരുന്ന പ്രഫ. എ.വി. വാസുദേവൻ പോറ്റിയുടെ വേർപാടിൽ വെസ്റ്റ്ഹിൽ ചുങ്കം റെസിഡൻറ്സ് അസോസിയേഷൻ അനുശോചിച്ചു. അസോസിയേഷൻ പ്രസിഡൻറ് രാധാകൃഷ്ണൻ തൈപ്പള്ളി പ്രമേയം അവതരിപ്പിച്ചു. എം. രാമകൃഷ്ണൻ, എ. ശങ്കരൻകുട്ടി നായർ എസ്.ജി. ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.