ഗതാഗതക്കുരുക്കഴിക്കാൻ നയരേഖ: ഇന്ന്​ പ്രകാശനം

ഗതാഗതക്കുരുക്കഴിക്കാൻ നയരേഖ: ഇന്ന് പ്രകാശനം കോഴിക്കോട്: നഗരത്തിൽ വണ്ടി നിർത്തിയിടാനുള്ള പെടാപ്പാടിന് അറുതിവരുത്താൻ തയാറാക്കിയ ട്രാഫിക് നയരേഖ ശനിയാഴ്ച മന്ത്രി ഡോ.കെ.ടി. ജലീൽ പുറത്തിറക്കും. മുഖ്യമന്ത്രി പ്രത്യേക പരിഗണന നൽകിയ പദ്ധതിയെന്ന നിലയിൽ കോഴിക്കോട് മേഖല നഗരാസൂത്രണ കാര്യാലയം തയാറാക്കിയതാണ് നയരേഖ. തലങ്ങുംവിലങ്ങും വാഹനങ്ങൾ നിർത്തിയിട്ട് റോഡരികുകൾ അലേങ്കാലമാക്കുന്ന നിലവിലുള്ള സംവിധാനം ക്രമീകരിക്കുകയാണ് ലക്ഷ്യം. വിവിധ സാഹചര്യങ്ങളും സവിശേഷതകളും പരിഗണിച്ചശേഷം തയാറാക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരപാർക്കിങ്ങ് രേഖയാണിത്. നഗരത്തിൽ പുതിയ പാർക്കിങ് ഇടങ്ങൾ വികസിപ്പിക്കുക, നിലവിലുള്ള സൗകര്യങ്ങൾ ശക്തമാക്കുക. ആവശ്യമുള്ളത് മാറ്റിസ്ഥാപിക്കുക, പേ പാർക്കിങ് കേന്ദ്രങ്ങളുടെ നിരക്ക് ഏകീകരിക്കുക തുടങ്ങിയവയാണ് നയരേഖയിലുള്ളത്. കെട്ടിടങ്ങളിൽ പാർക്കിങ് സ്ഥലം മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയാൻ നിരന്തരപരിശോധന, കൃത്യമായ പൊലീസ് ഇടപെടലുകൾ എന്നിവ രേഖയിൽ ലക്ഷ്യമിടുന്നു. വിശദസർവേയും സാധ്യതാപഠനവും പൊതുജനാഭിപ്രായ സമാഹരണവും നടത്തിയാണ് രേഖ തയാറാക്കിയത്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ പാർക്കിങ് ഇടങ്ങൾ വികസിപ്പിച്ചെടുക്കുന്ന കാര്യവും രേഖയിലുണ്ട്. ഉച്ചക്ക് 2.30ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ മന്ത്രിയിൽ നിന്ന് രേഖ ഏറ്റുവാങ്ങും. നഗരസഭയാണ് രേഖയിലുള്ള കാര്യങ്ങൾ നടപ്പാക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.