ചേളന്നൂർ: നെൽപ്പാടങ്ങളിലും പറമ്പുകളിലും സ്വയം സഹായ സംഘങ്ങൾ, അയൽപക്ക കൂട്ടായ്മകൾ എന്നിവരുടെ സഹകരണത്തോടെ . മുൻ വർഷങ്ങളിലേതുപോലെ തന്നെ ഇത്തവണയും റെസിഡൻറ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള മറ്റ് കൂട്ടായ്മകളും സജീവമായി രംഗത്തുണ്ട്. കുമാരസ്വാമി, അമ്പലത്തുകുളങ്ങര, ഏഴേആറ്, പെരുമ്പൊയിൽ, അമ്പലപ്പാട്, മുതുവാട്ടു താഴം, പുതിയടത്തുതാഴം, പുനത്തിൽ താഴം തുടങ്ങിയ ഭാഗങ്ങളിലെ വയലുകളിലെല്ലാം തന്നെ ഈ വർഷവും നല്ലരീതിയിൽ തന്നെ പച്ചക്കറി കൃഷിയിറക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കൃഷിഭവൻ മുഖേന വിത്തുകൾ നൽകുന്നുണ്ടെങ്കിലും കുറഞ്ഞ അളവിൽ മാത്രമേ ലഭിക്കുന്നുള്ളൂ. കഴിഞ്ഞ വർഷം കർഷകർ കൃഷി ചെയ്തപ്പോൾ ലഭിച്ച കായ്കളിലെ വിത്തുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. അമിത രാസവള പ്രയോഗമില്ലാതെ ജൈവകൃഷിയാണ് എല്ലാവരും പിന്തുടരുന്നത്. കീടനശീകരണത്തിനും ജൈവിക മാതൃകതന്നെ. കൈപ്പ, പടവലം, മത്തൻ, വെള്ളരി, ഇളവൻ, ചീര, പയർ, വെണ്ട തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം വിളയിക്കുകയാണ്. സംഘങ്ങൾ കൂട്ടായി നടത്തുന്ന കൃഷിയിൽനിന്നും ലഭിക്കുന്ന പച്ചക്കറികൾ പൊതു വിപണിയിലും എത്തിക്കാറുണ്ട്. വിളവെടുപ്പ് കാലമാകുന്നതോടെ കൂടുതൽ പച്ചക്കറികൾ വിപണിയിലെത്തുന്നതിനാൽ മതിയായ വില ലഭിക്കാറില്ലെന്നത് എല്ലാ വർഷവും കർഷകർ നേരിടുന്ന പ്രശ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.