മുക്കം: പ്രകടിപ്പിച്ചു. കലാസാംസ്കാരികരംഗത്തെ നിറസാന്നിധ്യമായിരുന്ന ശിൽപി ആർ.കെ. പൊറ്റശ്ശേരി നിർമിച്ച ശിൽപമാണ് എെൻറ മുക്കം ചാരിറ്റബിൾ സൊസൈറ്റി കഴുകി വൃത്തിയാക്കിയത്. മുക്കം നഗരത്തിലേക്കുള്ള പ്രവേശനകവാടമായ ദേശീയപാതയോരത്ത് ആർ.കെ പണിത മനോഹര ശിൽപം പൂർണമായും കഴുകി പൊടികൾ തുടച്ച് വൃത്തിയാക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് സൊൈസറ്റി അംഗങ്ങൾ ശുചീകരണപ്രവൃത്തി ആരംഭിച്ചത്. തുടർന്ന് എസ്.കെ. പാർക്കും പ്രവർത്തകർ വൃത്തിയാക്കി. അഡ്മിൻ പാനലംഗങ്ങളായ സലീം പൊയിലിൽ, എം.കെ. മമ്മദ്, മനു മാരാത്ത്, ബാവ ഒളകര എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളായ സൗഫീഖ് വെങ്ങളത്ത്, ആബിദ് അഗസ്ത്യൻമുഴി, ജലീൽ പെരുമ്പടപ്പ്, രവി മാമ്പറ്റ, ജംഷീർ സോളിഡ്, ഹാഷിർ എം.പി, സഫ്നാസ് മുക്കം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.