ഗ്രെയ്സി​െൻറ ഏഴാമത് രോഗീസംഗമം നാളെ

ചേന്ദമംഗലൂർ: ജീവിതയാത്രയിൽ ഒറ്റപ്പെട്ടുപോയ കിടപ്പുരോഗികൾക്ക് ആശ്വാസം പകരാൻ മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയർ സംഘടിപ്പിക്കുന്ന ഏഴാമത് രോഗീസംഗമം - സവിധം ഞായറാഴ്ച 10ന് ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂളിൽ നടക്കും. ജെ.ഡി.ടി സ്കൂൾ അധ്യാപകൻ ജിമ്മി ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും വിദഗ്ധ ഡോക്ടർമാരും പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. അക്കാദമിക് സെമിനാർ ഇന്ന് ചേന്ദമംഗലൂർ: ജനുവരി 27ന് നടക്കുന്ന ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ് പൂർവവിദ്യാർഥി--അധ്യാപക സംഗമത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന അക്കാദമിക സെമിനാർ ശനിയാഴ്ച രാവിലെ 9.45ന് നടക്കും. മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്ററും ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻറുമായ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. ഡോ. ആർ. യൂസുഫ് മോഡറേറ്ററാവും. ഡോ. ശഹീദ് റമദാൻ 'ഇസ്ലാമിക കലാലയങ്ങൾക്ക് ഒരു അക്കാദമിക അജണ്ട' എന്ന വിഷയത്തിൽ ആമുഖ പ്രബന്ധം അവതരപ്പിക്കും. തുടർന്ന് ഡോ. എ.ഐ. വിലായത്തുല്ല, ഖാലിദ് മൂസ നദ്വി, ഡോ. എൻ. മുഹമ്മദലി, ഡോ. ബദീഉസ്സമാൻ, എ.കെ. അബ്ദുൽ മജീദ്, ഡോ. മഹമൂദ് ശിഹാബ്, ടി. മുഹമ്മദ് വേളം, അബ്ദുല്ല മൻഹാം , എ. റഹ്മത്തുന്നീസ, പ്രഫ. കെ.ജി. മുജീബ്, പ്രഫ. എം.എ. അജ്മൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. കുഞ്ഞിമുഹമ്മദ് പുലവത്ത്, ഡോ. കൂട്ടിൽ മുഹമ്മദലി, പ്രഫ. കെ.പി. കമാലുദ്ദീൻ, റസിയ ചാലക്കൽ ആലുവ, എസ്. കമറുദ്ദീൻ തുടങ്ങിയവർ സംബന്ധിക്കും. ഇക്കോസ പ്രസിഡൻറ് ഗഫൂർ ചേന്ദര സ്വാഗതം പറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.