വിദ്യാർഥികൾ രാജ്യസേവനത്തിന്‌ മുന്നിട്ടിറങ്ങണം ^-ഉനൈസ്‌ ഇസ്‌മായിൽ ഐ.എ.എസ്

വിദ്യാർഥികൾ രാജ്യസേവനത്തിന്‌ മുന്നിട്ടിറങ്ങണം -ഉനൈസ്‌ ഇസ്‌മായിൽ ഐ.എ.എസ് മുക്കം: സാമ്പത്തികനേട്ടവും വ്യക്തിപരമായ സുഖലോലുപതയും മാത്രം ഉപരിപഠനത്തി​െൻറ നിദാനമായി പരിഗണിക്കപ്പെടുന്ന വർത്തമാന കാലത്ത് വിദ്യാർഥികൾ കൂടുതൽ ആത്മാർഥതയോടെ രാജ്യസേവനത്തിന് മുന്നിട്ടിറങ്ങണമെന്ന് പശ്ചിമ ബംഗാളിലെ നാദിയ ജില്ല സബ് കലക്ടർ ഉനൈസ് റിഷിൻ ഇസ്മായിൽ ഐ.എ.എസ് അഭിപ്രായപ്പെട്ടു. നെല്ലിക്കാപറമ്പ് ഗ്രീൻവാലി പബ്ലിക് സ്കൂളിൽ സ്റ്റുഡൻറ്സ് ഗൈഡൻസ് പ്രോഗ്രാമിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. രാജ്യസേവന രംഗത്ത് അനന്തമായ സാധ്യതകളാണ് സിവിൽ സർവിസ് രംഗത്തുള്ളത്. മെഡിസിൻ, എൻജിനീയറിങ് തലങ്ങൾ മാത്രം ലക്ഷ്യം വെക്കുന്നതിനപ്പുറത്ത് രാഷ്ട്ര പുനർനിർമാണത്തിന് ഉപകരിക്കുന്ന വിവിധ പഠനമേഖലകളിൽ എത്തിച്ചേരാനും വിദ്യാർഥികൾ പരിശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. പ്രിൻസിപ്പൽ കെ.പി. ഹിദായത്ത് അധ്യക്ഷത വഹിച്ചു. പ്രൈമറി, - ഹൈസ്കൂൾ തലങ്ങളിലെ വിദ്യാർഥികൾക്ക് പ്രത്യേകമായി സംഘടിപ്പിച്ച വിവിധ സെഷനുകൾക്ക് വൈസ് പ്രിൻസിപ്പൽ പ്രഫ. കെ. അബ്ദുൽ കരീം, പി. ആഷിഖ് ഷൗക്കത്ത്, കെ.കെ. ഫായിസ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.