താമരശ്ശേരി: സ്വാഗത പ്രസംഗം നടത്തേണ്ടതാരെന്ന തർക്കത്തെ തുടർന്ന് സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടനം മാറ്റിവെച്ചു. താമരശ്ശേരി കോരങ്ങാട് ഗവ. എൽ.പി സ്കൂളിലെ കെട്ടിട ഉദ്ഘാടനമാണ് മാറ്റിവെച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 നായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടകനായും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷയായും പി.ടി.എ പ്രസിഡൻറ് അഷ്റഫ് കോരങ്ങാടിനെ സ്വാഗത പ്രാസംഗികനായും നിശ്ചയിച്ച് േപ്രാഗ്രാം നോട്ടീസ് ഇറക്കുകയും ഉദ്ഘാടന പരിപാടിക്കുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച പി.ടി.എ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, മാതൃ പി.ടി.എ എന്നീ കമ്മിറ്റികളുടെ സംയുക്ത യോഗം ചേരുകയും സ്വാഗതപ്രസംഗം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചാൽ മതിയെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. പ്രശ്നം സാമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായതോടെ ഉദ്ഘാടന പരിപാടി തൽക്കാലം മാറ്റിവെക്കുകയായിരുന്നെന്ന് പി.ടി.എ ഭാരവാഹികൾ പറഞ്ഞു. വിഷയത്തോട് പ്രതികരിക്കാൻ സ്കൂൾ ഹെഡ്മിസ്ട്രസ് തയാറായിട്ടില്ല. 2015--16 വർഷത്തിൽ എം.എൽ.എ ആയിരുന്ന വി.എം ഉമ്മർ മാസ്റ്ററുടെ ആസ്തി വികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ െചലവഴിച്ച് നിർമിച്ചതാണ് മൂന്ന് ക്ലാസ് മുറികൾ അടങ്ങിയ കെട്ടിടം. എ.ടി.എമ്മുകളിൽ പണമില്ല: ഇടപാടുകാർക്ക് ദുരിതം താമരശ്ശേരി: ബാങ്ക് എ.ടി.എമ്മുകളിൽ പണമില്ലാത്തത് ഇടപാടുകാർക്ക് ദുരിതമാകുന്നു. മലയോര മേഖലയിലെ പ്രമുഖ ബാങ്കുകളുടെ മിക്ക എ.ടി.എമ്മുകളിലും ആവശ്യത്തിന് തുക ബാങ്ക് അധികൃതർ നിക്ഷേപിക്കാത്തതാണ് പ്രയാസങ്ങൾ സൃഷ്ടിക്കുന്നത്. അവധി ദിനങ്ങളിൽ ഒഴിഞ്ഞ എ.ടി.എമ്മുകളാണ് ഏറെയും. ഇത് സംബന്ധിച്ചുള്ള ജനങ്ങളുടെ ചോദ്യത്തിനു മുന്നിൽ ബാങ്ക് മാനേജർമാർ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ്. നെറ്റ്വർക്ക് തകരാറിലായത് കൊണ്ടാണ് പണം പിൻവലിക്കാനാവാത്തതെന്ന് ചില ബാങ്ക് അധികൃതർ വിശദീകരിക്കുമ്പോൾ പണം നിക്ഷേപിക്കുന്നത് തങ്ങളല്ലെന്നും മറ്റു ഏജൻസികളാണെന്നും പറഞ്ഞ് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചില ബാങ്ക് ഉദ്യോഗസ്ഥർ. കൃത്യമായി മെഷീനുകളുടെ സർവിസ് നടത്താത്തതും പഴയ മെഷീനുകളുടെ ഉപയോഗവും എ.ടി.എമ്മുകൾ ഇടക്കിടെ പണിമുടക്കാൻ കാരണമാകുന്നുണ്ട്. സേവനം മെച്ചപ്പെടുത്താതെ തൊട്ടതിനെല്ലാം സർവിസ് ചാർജ് ഈടാക്കുന്ന ബാങ്ക് അധികൃതരുടെ സമീപനങ്ങളോട് കടുത്ത പ്രതിഷേധമാണ് വ്യാപാരികളടക്കം ഇടപാടുകാർക്കുള്ളത്. കനറാ ബാങ്ക്, എസ്.ബി.ഐ തുടങ്ങിയ ദേശസാൽകൃത ബാങ്ക് അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.