പേരാമ്പ്രയിൽ റോട്ടറി എക്​സ്​പോ തുടങ്ങി

പേരാമ്പ്ര: ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാനായി പേരാമ്പ്രയിൽ റോട്ടറി ക്ലബ് നേതൃത്വത്തിൽ എക്സ്പോ തുടങ്ങി. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിനിമാനടൻ അശോകൻ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷത വഹിച്ചു. കെ.പി.കെ. ശങ്കരന്‍ നമ്പ്യാര്‍, പേരാമ്പ്ര വികസന മിഷന്‍ ചെയര്‍മാന്‍ എം. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. സുനീഷ്, ജിതേഷ് മുതുകാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ഗംഗാധരന്‍ നമ്പ്യാർ, ഗ്രാമപഞ്ചായത്തംഗം രതി രാജീവൻ, ഇ.ടി. സത്യന്‍, ബാബു കൈലാസ്, വി.കെ. ഭാസ്‌കരൻ, വി.പി. ശശിധരന്‍, ഡോ. സേതു ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. വി.പി. ശശിധരൻ സ്വാഗതവും സുരേഷ് സുരഭി നന്ദിയും പറഞ്ഞു. സൗപര്‍ണിക കണ്ണൂര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങ്, നാടന്‍ കലകളുടെ ദൃശ്യാവിഷ്‌കരണം എന്നിവയും നടന്നു. എക്സ്പോ ഈമാസം 15വരെ നീളും. വിവിധ കലാപരിപാടികള്‍ അരങ്ങേറും. ദിവസവും വൈകീട്ട് മൂന്നു മുതല്‍ രാത്രി 10വരെയാണ് പ്രദര്‍ശനം. 30 രൂപയാണ് പ്രവേശനഫീസ്. പ്രദേശത്തെ 70 ഒാളം വിദ്യാലയങ്ങളിലെ വിദ്യാർഥികള്‍ക്ക് സൗജന്യപ്രവേശനം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.