തിരുവമ്പാടി: പുന്നക്കൽ വിളക്കാംതോട് ക്ഷീരസംഘം കെട്ടിടം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹൈജീനിക് മിൽക്ക് കലക്ഷൻ റൂമിെൻറ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ നിർവഹിച്ചു. ഫാർമേഴ്സ് ഫെസിലിറ്റേഷൻ ആൻഡ് ഇൻഫർമേഷൻ സെൻറർ ക്ഷീര വികസന വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ശോഭനയും കമ്പ്യൂട്ടർവത്കരണം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം അന്നമ്മ മാത്യു, ആൻസി സെബാസ്റ്റ്യൻ ബെന്നി അറക്കൽ, വിൽസൺ മാത്യു, റോബർട്ട് നെല്ലിക്കതെരു, ബോസ് ജേക്കബ്, ഓമന വിശ്വംഭരൻ, കെ.എം. മുഹമ്മദാലി, ഫിലിപ്പ് പാമ്പാറ, കെ.എ. അബ്ദുറഹ്മാൻ, ജോയി മ്ലാകുഴി എന്നിവർ സംസാരിച്ചു. 'ദൂരദർശൻ കേന്ദ്രം നിർത്തലാക്കരുത്' തിരുവമ്പാടി: കോഴിക്കോട് ദൂരദർശൻ കേന്ദ്രം നിർത്തലാക്കരുതെന്ന് കൂടരഞ്ഞി നവതരംഗം കലാ സാംസ്കാരിക വേദി ആവശ്യപ്പെട്ടു. കെ.എസ്. അരുൺകുമാർ, എം.ആർ. പുരുഷോത്തമൻ, സുരേഷ് ഇലഞ്ഞിക്കൽ, രാജു താമരകുന്നേൽ, ജോബിൻ ഗോപി, വി. വിനോദ്, ഷാജി വേനപ്പാറ, ജലജാമണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.