സ്​നേഹ സംഗമം

കോഴിക്കോട്: പയ്യാനക്കൽ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ സ്നേഹ സംഗമവും അണ്ടർ-17 ഫുട്ബാൾ സെലക്ഷനിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ പുണെ എഫ്.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.കെ. ഫൗസാന് സ്നേഹോപഹാര സമർപ്പണവും സംഘടിപ്പിച്ചു. സിറ്റി സൗത്ത് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എ.വി. അൻവർ ഉദ്ഘാടനം ചെയ്തു. പി.ടി. സെയ്തലവി അധ്യക്ഷത വഹിച്ചു. പി.വി. അവറാൻ, കെ.എം. റഷീദ്, കെ. അബ്ദുൽ നാസർ, ടി.കെ. അഷറഫ്, പി.വി. ഷംസുദ്ദീൻ, എം. മുഹമ്മദ് മദനി, എൻ. അബ്ദുൽ സലാം, പി.വി. അബ്ദുല്ലക്കോയ, കെ. അബ്ദുൽ ജലീൽ, കെ. മുഹമ്മദ് ഹാരിസ്, പി. അബ്ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു. എം.പി. സാജിദ് റഹിമാൻ സ്വാഗതവും കെ.പി. ഹാരിസ് നന്ദിയും പറഞ്ഞു. പടം: ct 2 പുണെ എഫ്.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.കെ. ഫൗസാന് എ.വി. അൻവർ ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.