ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ സോണ്‍ തീരുമാനം പിന്‍വലിക്കണം -പി.കെ. ഫിറോസ് പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിലെ ജനവാസ മേഖലയായ മൂന്നു വാര്‍ഡുകള്‍ ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ സോണ്‍ ആയി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. നിർദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രദേശവാസികളുടെ ആശങ്കകള്‍ കേട്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചന നടത്താതെ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് ദുരൂഹമാണ്. പുതിയ വീട് നിർമിക്കുന്നതിനോ വീടുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനോ ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ സോണ്‍ ആയി പ്രഖ്യാപിച്ചതുവഴി പഞ്ചായത്ത് അനുമതി നിഷേധിക്കുകയാണ്. ഇതുസംബന്ധിച്ച് പ്രദേശത്തെ ജനങ്ങളും വലിയ ആശങ്കയിലാണ്. മന്ത്രിമാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ലൈക്കുകള്‍ പോരെന്ന് പറയുന്ന മുഖ്യമന്ത്രി സര്‍ക്കാറിെൻറ ഇത്തരം സമീപനങ്ങളോടുള്ള ജനങ്ങളുടെ ഡിസ്‌ലൈക്കുകള്‍ കണ്ടില്ലെന്നു നടിക്കരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എം.എ. റഷീദ്, സെക്രട്ടറി എ. ഷിജിത്ത്ഖാൻ, നിയോജക മണ്ഡലം പ്രസിഡൻറ് എം. ബാബുമോൻ, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻറ് കെ.കെ. കോയ, കെ.എസ്. അലവി, വി.പി.എ. സലീം, സി.കെ. സാജിദ, പി.എം. സൗദ, കെ.വി. ഷക്കീർ, പി. ഷംസുദ്ദീൻ, പി.എം. അബ്ദുൽ റഷീദ്, പി.പി. അബ്ദുൽ ലത്തീഫ്, അബ്ദുൽ ഖാദർ, ഒ. ഹംസ, വി. അബൂബക്കർ, ടി.പി.എം. സാദിഖ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു. PK Firoz olavanna ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ സോണായി പ്രഖ്യാപിച്ച ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടന്‍കുന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.