ഉപ്പും കർപ്പൂരവും മാത്രമല്ല, ഇവിടെ എല്ലാം കിട്ടും

കോഴിക്കോട്: ഉപ്പും കർപ്പൂരവും മാത്രമല്ല, നിർമാണ വസ്തുക്കളും യന്ത്രസാമഗ്രികളും വായ്പ സഹായവും വരെ ഒരുക്കി വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള തുടങ്ങി. വ്യവസായ വാണിജ്യ വകുപ്പി​െൻറയും ജില്ല വ്യവസായ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന ചെറുകിട വ്യവസായ ഉൽപന്ന പ്രദർശന മേളയിലാണ് ചക്ക മുതൽ യന്ത്ര സാമഗ്രികൾ വരെ മിക്ക ഉൽപന്നങ്ങളും ലഭ്യമാകുന്നത്. വ്യവസായ സംരംഭകരെയും ചെറുകിട ഉൽപാദകെരയും പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുകയുമാണ് മേളയുടെ ലക്ഷ്യം. 150ഒാളം സ്റ്റാളുകളിലായാണ് വിവിധ ഉൽപന്നങ്ങൾ ക്രമീകരിച്ചത്. വ്യവസായം തുടങ്ങുന്നതിനുവേണ്ടിയുള്ള വായ്പ നിർേദശങ്ങൾ നൽകാൻ ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും സ്റ്റാളുകളുണ്ട്. മലബാർ രുചിത്തരങ്ങളുമായി ഫുഡ് കോർട്ടും സന്ദർശകരെ ആകർഷിക്കുന്നു. വിവിധ വിഷയങ്ങളിൽ െസമിനാറുകൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ഇൗ മാസം അഞ്ചു വരെ മേള തുടരും. കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ സൈമൺ സക്കറിയാസ് അധ്യക്ഷത വഹിച്ചു. എം.കെ. ബലരാജൻ, കെ.ടി. ആനന്ദകുമാർ എന്നിവർ സംസാരിച്ചു. മാനേജർ സി.പി.എം. ഹൈറുന്നിസ സ്വാഗതവും െഎ. ഗിരീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.