കൊടുവള്ളി, കോഴിക്കോട്ജോയൻറ്​ ആർ .ടി. ഒ .ഓഫിസ് വിഭജിച്ച് നന്മണ്ട കേന്ദ്രമായി പുതിയ ഓഫിസ്

കൊടുവള്ളി, കോഴിക്കോട് ജോയൻറ് ആർ.ടി.ഒ ഓഫിസ് വിഭജിച്ച് നന്മണ്ട കേന്ദ്രമായി പുതിയ ഓഫിസ് -* കിഴക്കോത്തും മടവൂരും ഉൾപ്പെട്ടതിൽ പ്രതിഷേധം കൊടുവള്ളി: കൊടുവള്ളി, കോഴിക്കോട് ജോയൻറ് ആർ.ടി.ഒ ഓഫിസുകൾ വിഭജിച്ച് നന്മണ്ട ആസ്ഥാനമായി പുതിയ ആർ.ടി.ഒ ഓഫിസ് രൂപവത്കരിക്കാൻ സർക്കാർ ഉത്തരവിറങ്ങി. നന്മണ്ട, കാക്കൂർ, നരിക്കുനി, തലക്കുളത്തൂർ, ചേളന്നൂർ, അത്തോളി, ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്, കക്കോടി, കുരുവട്ടൂർ, മടവൂർ, കിഴക്കോത്ത്, എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ജോയൻറ് ആർ.ടി.ഒ ഓഫിസ് രൂപവത്കരിക്കുന്നത്. വാഹനങ്ങളുടെ പെരുപ്പവും നിലവിലെ ഓഫിസ്പരിധിയുടെ വ്യാപ്തിയും മൂലം ആളുകൾ പ്രയാസപ്പെട്ടിരുന്നു. പുതിയ ഓഫിസ് വരുന്നതോടെ കൊടുവള്ളി ഓഫിസിലെ തിരക്ക് ഒഴിവാക്കാനും ആളുകൾക്ക് വാഹനസംബന്ധമായ കാര്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും കഴിയും. എന്നാൽ, കൊടുവള്ളി ജോ. ആർ.ടി.ഒ ഓഫിസി​െൻറ തൊട്ടടുത്തുള്ള മടവൂർ, കിഴക്കോത്ത് ഗ്രാമപഞ്ചായത്തുകൾ കൊടുവള്ളി സബ് റീജ്യനൽ ആർ.ടി ഓഫിസ് പരിധിയിൽ നിന്ന് മാറ്റി നന്മണ്ടയിൽ വരുന്ന പുതിയ ഓഫിസിന് കീഴിലേക്ക് മാറ്റുന്നതിൽ പ്രതിഷേധവുമായി വാഹനഉടമകൾ രംഗത്ത് വന്നിട്ടുണ്ട്. കേവലം നാലോ അഞ്ചോ കിലോമീറ്റർ മാത്രം സഞ്ചരിച്ച് കൊടുവള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.ടി.ഒ ഓ ഫിസിലെത്തി കാര്യങ്ങൾ നടത്തി പോവാമെന്നിരിക്കെ പുതിയ തീരുമാനപ്രകാരം ഏറെ ദൂരം യാത്രചെയ്ത് വേണം പുതിയ ഓഫിസിലെത്താൻ. കൊടുവള്ളി നിയോജകമണ്ഡലത്തിൽ വരുന്ന പഞ്ചായത്തുകൾ പുതുതായി വരുന്ന ജോയൻറ് ആർ.ടി.ഒ ഓഫിസ് പരിധിയിൽ ഉൾപ്പെടുത്തുന്ന നടപടി പുനഃപരിശോധന നടത്താൻ ബന്ധപ്പെട്ട മന്ത്രിെയയും വകുപ്പിെനയും സമീപിക്കുമെന്നും ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകൾ ഉണ്ടാവുമെന്നും കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ഇത്തരം കാര്യങ്ങൾ നടപ്പാക്കേണ്ടതെന്നും എം.എൽ.എ പറഞ്ഞു. പുതിയ ജോയൻറ് ആർ.ടി.ഒ ഓഫിസ് രൂപവത്കരണം സർക്കാറി​െൻറ നടപടിക്രമങ്ങളുടെ ഭാഗമാണെന്നും സുഖമമായ ഓഫിസ് പ്രവർത്തനത്തിന് വഴിയൊരുക്കുമെന്നും കൊടുവള്ളി ജോയൻറ് ആർ.ടി.ഒ ഫ്രാൻസിസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.