മൂന്നുവർഷം മുമ്പ്​ അനുവദിച്ച ധനസഹായം കർഷകർക്ക് ലഭിച്ചില്ല

* തിരുനെല്ലി കൃഷിഭവനിൽ നടന്നത് എട്ടര ലക്ഷം രൂപയുടെ തിരിമറി മാനന്തവാടി: മൂന്നുവർഷം മുമ്പ് ധനസഹായമായി അനുവദിച്ച തുക ഇതുവരെയും കർഷകരുടെ കൈകളിലെത്തിയില്ല. തിരുനെല്ലി കൃഷിഭവനിൽ നടന്ന വൻ തട്ടിപ്പി​െൻറ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. 8,51,725 ലക്ഷം രൂപയുടെ തിരിമറിയാണ് നടന്നിരിക്കുന്നത്. 2013, 2014, 2015 വർഷങ്ങളിലെ തുകയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് വ്യക്തമാണ്. കാട്ടിക്കുളം കൃഷിഭവൻ ഓഫിസിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് തട്ടിപ്പ് പുറത്തായത്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് 79 കർഷകർക്കായി 2013, 14, 15 വർഷങ്ങളിൽ 8,00,725 രൂപ നൽകിയതായാണ് രേഖയിലുള്ളത്. എന്നാൽ, മൂന്നുവർഷം ആയിട്ടും ഒരാൾക്കും ഇതുവരെ തുക കിട്ടിയിെല്ലന്ന് കർഷകർ പറയുന്നു. 2014 മേയ് 29ന് 2,31,550 രൂപയും, ജൂൈല 10ന് 5,29,275 രൂപയും തിരുനെല്ലി സർവിസ് സഹകരണ ബാങ്കിലേക്ക് കൈമാറിയതായാണ് അധികൃതർ പറയുന്നത്. എന്നാൽ, 2018 ആയിട്ടും ഒരുരൂപ പോലും കർഷകരുടെ അക്കൗണ്ടിൽ എത്തിയിട്ടിെല്ലന്നാണ് കർഷകർ പറയുന്നത്. ഇതിനുമുമ്പ് മാനന്തവാടി തിരുനെല്ലി, തവിഞ്ഞാൽ, തൊണ്ടർനാട് തുടങ്ങിയ കൃഷിഭവനുകളിൽനിന്ന് കർഷകർക്ക് ലഭിക്കേണ്ട 71 ലക്ഷം തട്ടിയെടുത്തതിന് പുറമേയാണ് തിരുനെല്ലിയിലും വൻ കൊള്ള നടന്നിരിക്കുന്നത്. ഇതിനുപുറെമ 2016-17 വർഷങ്ങളിലെ ആനുകൂല്യങ്ങളും കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, ഈ തുക വിതരണം ചെയ്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. വേദിക്ക് പിന്നിലെ നിറസാന്നിധ്യം; അബ്ദുള്ള ഇനി ജ്വലിക്കുന്ന ഓർമ പനമരം: വേദിക്കുപിന്നിലെ നിറ സാന്നിധ്യമായിരുന്നു വ്യാഴാഴ്ച നിര്യാതനായ പനമരം പ്രസ്ഫോറം സെക്രട്ടറി കെ.കെ. അബ്ദുള്ള. പനമരം പ്രദേശത്ത് പൊതുവായി എന്ത് ചടങ്ങ് നടന്നാലും അവിടെ അബ്ദുള്ള ഉണ്ടാകുമായിരുന്നു. സാധാരണക്കാരോട് എന്നും കൂറ് പുലർത്തിയിരുന്ന അദ്ദേഹം സ്വന്തം കാര്യം നോക്കാതെയാണ് പലരേയും സഹായിച്ചിട്ടുള്ളത്. റെഡ്ക്രോസ് ജില്ല കമ്മറ്റി, പനമരം ആശ്രയ പാലിയേറ്റിവ് കെയർ, വ്യാപാരി വ്യവസായി ഏകോപന സമിതി, പനമരം ഗവ. എൽ.പി സ്കൂൾ പി.ടി.എ, ജനമൈത്രി പൊലീസ് എന്നിവിടങ്ങളിലൊക്കെ അബ്ദുള്ള ഭാരവാഹിയായി. താൻ വഹിക്കുന്ന സ്ഥാനങ്ങളുടെ ഉത്തരവാദിത്തം നല്ല രീതിയിൽ നടപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തി​െൻറ രീതി. എന്ത് പ്രകോപനം ഉണ്ടായാലും ശാന്തത കൈവിടാത്ത പ്രകൃതം. എല്ലാവരോടും സൗമ്യതയോടെ ഇടപഴകുന്ന അബ്ദുള്ളയെ അവസാനമായി ഒരു നോക്കുകാണാൻ കൈതക്കലിലെ വീട്ടിലേക്ക് നൂറുകണക്കിനാളുകളാണ് എത്തിയത്. തൈറോയ്ഡി​െൻറ പ്രശ്നങ്ങൾ ഒന്നുരണ്ട് വർഷമായി അലട്ടുന്നുണ്ടായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുത്രിയിലായിരുന്നു ചികിത്സ. വ്യാഴാഴ്ച ഡോക്ടറെ കാണാൻപോകാനിരുന്നതാണ്. എന്നാൽ, നിനച്ചിരിക്കാതെ വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഖബറടക്കത്തിനു ശേഷം പനമരത്ത് മൗനജാഥയും അനുശോചന യോഗവും ചേർന്നു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, പനമരം ബ്ലോക്ക് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, പനമരം പ്രസ്ഫോറം പ്രസിഡൻറ് ഷാജി പുളിക്കൻ, എം.സി. സെബാസ്റ്റ്യൻ, കെ.ടി. ഇസ്മയിൽ, കണ്ണോളി മുഹമ്മദ്, ബെന്നി അരിഞ്ചേർമല, ടി.കെ. ഭൂപേഷ്, സജേഷ് സെബാസ്റ്റ്യൻ, എം.എ. ചാക്കോ, കെ.പി. ഷിജു, ഉസ്മാൻ മുസ്ലിയാർ, അമ്മാനി വാസു, സി.കെ. രാജൻ, പി. മധു, ജോർജ് വാത്തുപറമ്പിൽ, കെ. അബ്ദുൽ അസീസ്, കെ.സി. ജബ്ബാർ, പനമരം എസ്.ഐ സക്കറിയ, കെ.സി. ഷഹദ്, യു. അബ്ദുൽ സലാം, ടി. ഖാലിദ് എന്നിവർ സംസാരിച്ചു. കൈതക്കലിലെ വീട്ടിലെത്തി മന്ത്രി വി.എസ്. സുനിൽകുമാർ അനുശോചനം അറിയിച്ചു. THUWDL21 പനമരത്ത് നടന്ന അനുശോചന യോഗത്തിൽ പി.കെ. അസ്മത്ത് സംസാരിക്കുന്നു അനുശോചിച്ചു സുൽത്താൻ ബത്തേരി: പനമരം പ്രസ്ഫോറം ഭാരവാഹിയും മാധ്യമ പ്രവർത്തകനുമായ കെ.കെ. അബ്ദുള്ളയുടെ നിര്യാണത്തിൽ ബത്തേരി പ്രസ്ക്ലബ് അനുശോചിച്ചു. യോഗത്തിൽ പ്രസിഡൻറ് എൻ.എ. സതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു നടേഷ്, സെയ്തലവി പൂക്കളം, സതീശൻ നായർ, കോണിക്കൽ ഖാദർ, എ.സി. ബൈജു, പി.വി. പ്രദീപ്, ബൈജു ഐസക്, സി.പി. അരവിന്ദ്, സൈഫുദ്ദീൻ, അബൂതാഹിർ, പി. മോഹനൻ, ജയരാജ് ബത്തേരി, കെ.ജെ. ജോസ് എന്നിവർ സംസാരിച്ചു. പനമരം: കെ.കെ. അബ്ദുള്ളയുടെ നിര്യാണത്തിൽ പനമരം പ്രസ് ഫോറം അനുശോചിച്ചു. പ്രസിഡൻറ് ഷാജി പുളിക്കൻ അധ്യക്ഷത വഹിച്ചു. ബിജു നാട്ടുനിലം, കെ.വി. സാദിഖ്, കെ.ഡി. ദിദീഷ്, പ്രദീപ് കൂടോത്തുമ്മൽ, റസാഖ് പച്ചിലക്കാട്, റഷീദ്, ബാബു എന്നിവർ സംസാരിച്ചു. പുൽപള്ളി: കെ.കെ. അബ്ദുള്ളയുടെ അകാല നിര്യാണത്തിൽ പുൽപള്ളി പ്രസ്ക്ലബ് അനുശോചിച്ചു. പ്രസിഡൻറ് സി.ഡി. ബാബു അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, സാജൻ മാത്യു, ബാബു വടക്കേടത്ത്, ബാബു നമ്പുടാകം, ഗിരീഷ്, കെ.ജെ. ജോബി, ബിന്ദു ബാബു എന്നിവർ സംസാരിച്ചു. പനമരം: കെ.കെ. അബ്ദുള്ളയുടെ നിര്യാണത്തിൽ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മിഡിയ പേഴ്സൻ യൂനിയൻ ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ഡി. ബാബു, ഇല്യാസ് മേപ്പാടി, ബിജു നാട്ടുനിലം, അബു താഹിർ, എ.സി. ബൈജു, സിദ്ദീഖ്, മഹേഷ്, കെ.ജെ. ജോബി, ബിന്ദു ബാബു എന്നിവർ സംസാരിച്ചു. മാനന്തവാടി: കെ.കെ. അബ്ദുള്ളയുടെ അകാല നിര്യാണത്തിൽ മാനന്തവാടി പ്രസ്ക്ലബ് അനുശോചിച്ചു. സുരേഷ് തലപ്പുഴ, ബിജു കിഴക്കേടം, അരുൺ വിൻസൻറ്, കെ.എം. ഷിനോജ്, എ. ഷമീർ, അശോകൻ ഒഴക്കോടി, കെ.എസ്. സജയൻ, അബ്ദുള്ള പള്ളിയാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.