തിരുവമ്പാടി ക്ഷീരോൽപാദക സംഘം വീണ്ടും യു.ഡി.എഫിന്

തിരുവമ്പാടി: ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി വീണ്ടും യു.ഡി.എഫിന്. ആകെയുള്ള ഒമ്പത് സീറ്റും യു.ഡി.എഫ് നേടി. ജോസ് സെബാസ്റ്റ്യൻ ചേർക്കാപ്പുഴ, ജോസഫ് മത്തായി പുരയിടത്തിൽ, തോമസ് കെ.പി. കുഴിക്കണ്ടത്തിൽ, ബിനു സി. കുര്യൻ ചാരുപ്പാക്കൽ, റെജി ചെറിയാൻ പുതുപറമ്പിൽ, ബേബി രവി മണിയമ്പറ്റ, മിനി തോമസ് കൂനങ്കിയിൽ, സെലീന കെ.എം കോണമണ്ണിൽ, ശാരദ എണ്ണാർ മണ്ണിൽ എന്നിവരാണ് വിജയിച്ചത്. പുതിയ അംഗങ്ങൾ യോഗം ചേർന്ന് ബിനു സി. കുര്യനെ പ്രസിഡൻറായി തെരഞ്ഞെടുത്തു. യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. അനുമോദന യോഗം ഡി.സി.സി ജന. സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ബോസ് ജേക്കബ്, ഫിലിപ്പ് പാമ്പാറ, ജോർജ് പാറക്കുന്നേൽ, മുഹമ്മദ് വട്ടപറമ്പിൽ, കെ.ജെ. ബാബു, ഹനീഫ ആച്ചപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, ഗിരീഷ് കുമാർ, ബൈജു മാടായി, അബ്രഹാം മണ്ഡപത്തിൽ, വിപിൻ കുമാർ, സിജോ മാത്യു, ഷാജി അമ്പലപ്പാറ, ജമീഷ് ഇളം തുരുത്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.