മുക്കം: കാരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിെൻറയും ആശ്വാസ് പാലിയേറ്റിവ് കെയറിെൻറയും നേതൃത്വത്തിൽ കിടപ്പുരോഗികളുടെ സംഗമം ശനിയാഴ്ച നടക്കും. കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംഗമം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിൽപ്പെട്ട 116 രോഗികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും. അപകടങ്ങളും രോഗങ്ങളും കാരണം വർഷങ്ങളായി വീടുകളിൽ കിടപ്പിലായ രോഗികൾക്ക് പുറംലോകം കാണാനും പഴയ സുഹൃത്തുക്കളെയും പരിചയക്കാരെയും കാണാനും അവസരമുണ്ടാക്കുകയാണ് സംഗമ ലക്ഷ്യം. സംഗമത്തിെൻറ നടത്തിപ്പിനായി ബക്കർ കളർബലൂൺ (ചെയ), കെ.കെ. ആലി ഹസ്സൻ (വൈ. ചെയർ), ഡോ. മനുലാൽ (കൺ), വി.കെ. വിനോദ് (രക്ഷാധികാരി) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.