കാഞ്ഞിലശ്ശേരിയില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശ്രീ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേല്‍പ്പള്ളി മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കഥകളി വിദ്യാലയം ചേലിയ അവതരിപ്പിച്ച കീചകവധം കഥകളി നടന്നു. ഫെബ്രുവരി ഒമ്പതിന് ആഘോഷവരവുകള്‍, കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ വിശേഷാല്‍ തായമ്പക,10ന് കാഞ്ഞിലശ്ശേരി വിനീതും സരുണ്‍ മാധവും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, നാദം വള്ളുവനാട് അവതരിപ്പിക്കുന്ന നാടകം 'ആടിവേടന്‍', 11ന് ചേമഞ്ചേരി ഗോകുലം നൃത്തമണ്ഡപത്തി​െൻറ നടനരാവ്, അനീഷ് ബാബുവി​െൻറ നാടന്‍പാട്ടുകള്‍,12ന് മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണം, മലക്കെഴുന്നള്ളിപ്പ്, ഗാനാഞ്ജലി, ആലിന്‍കീഴ്‌മേളം,13ന് ഡോ. പി.സി. രതി തമ്പാട്ടിയുടെ ആധ്യാത്മിക പ്രഭാഷണം, ശയന പ്രദക്ഷിണം, മെഗാ ഗാനമേള, ഇരട്ട തായമ്പക,14ന് പള്ളിവേട്ട,15ന് കുളിച്ചാറാട്ട് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.